നടൻ മോഹൻലാലിനെ നായകനാക്കി കൊണ്ട് പൃത്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിൽ കാണിക്കുന്ന ഐറ്റം ഡാൻസ് വിവദത്തിൽ പെടുകയും ചെയ്തു. പൃഥ്വിയുടേതായി ഇനി ജന ഗണ മന എന്ന സിനിമയാണ് പുറത്തിറങ്ങാനുള്ളത്. എന്നാൽ ഇപ്പോൾ ലൂസിഫറിലെ ഐറ്റം ഡാൻസിനെക്കുറിച്ച് തുറന്ന് പറയുകയാണ് നടൻ.
വാക്കുകൾ,
എന്റെ സിനിമയിലെ ഐറ്റം ഡാൻസ് കണ്ട് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ടെങ്കിൽ അത് ഐറ്റം ഡാൻസ് കണ്ടതുകൊണ്ടല്ല. എന്റെ സിനിമയിൽ ഐറ്റം ഡാൻസ് വന്നതുകൊണ്ടാണ്. സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സിനിമകളുടെ ഭാഗമാകില്ലെന്ന് ഞാൻ പറയുകയും എന്നാൽ എന്റെ സിനിമയിൽ ഒരു ഐറ്റം ഡാൻസ് ഉള്ളത് സ്ത്രീ വിരുദ്ധതയാണ് എന്ന് ആൾക്കാർക്ക് തോന്നുകയും ചെയ്തതുകൊണ്ടായിരിക്കാം അവർ നെറ്റിചുളിച്ചത്. ഞാൻ ഇത് ഒരുപാട് വിശദീകരിച്ചതാണ്. എങ്കിലും പറയാം. ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഒരു പെൺകുട്ടി, അല്ലെങ്കിൽ പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് സ്ത്രീവിരുദ്ധതയായിട്ട് എനിക്ക് തോന്നുന്നില്ല.
എന്നെ സംബന്ധിച്ച് സ്ത്രീ വിരുദ്ധത എന്ന് പറയുന്നത് ഒരു പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുന്ന, ആ പെൺകുട്ടിയെ ഹറാസ് ചെയ്യുന്ന ഒരു നായകനോട് ആ പെൺകുട്ടിക്ക് പ്രണയം തോന്നുന്നു എന്ന് പറയുന്നതിനോടൊക്കെയാണ്. എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം വെച്ചിട്ട് എനിക്കത് റിലേറ്റ് ചെയ്യാൻ പറ്റില്ല. കാരണം ഞാൻ ഇപ്പോൾ ഒരു ഭർത്താവാണ് അച്ഛനാണ് അതുകൊണ്ടായിരിക്കാം. മറ്റേത് ഒബ്ജക്ടിഫിക്കേഷനാണ്. ആർട്ട് ഇറ്റ്‌സെൽഫ് ഈസ് ഏൻ ഒബ്ജക്ടിഫിക്കേഷൻ.
ഒരു പെൺകുട്ടി ഗ്ലാമറസായിട്ടുള്ള ഒരു വേഷം ധരിച്ച് ഡാൻസ് കളിക്കുന്നത് ഷൂട്ട് ചെയ്യുന്നത് ഒബ്ജക്ടിഫിക്കേഷനാണ്. സൽമാൻ ഖാൻ ഷർട്ടൂരി ഡാൻസ് കളിക്കുന്നത് ഷൂട്ട് ചെയ്യുന്നതും ഒബ്ജക്ടിഫിക്കേഷനാണ്. വളരെ ഭംഗിയുള്ള ഒരു മരം നമ്മൾ സൺസെറ്റ് സമയത്ത് ബാക്ക് ലൈറ്റിൽ ഷൂട്ട് ചെയ്യുന്നത് ഒബ്ജക്ടിഫിക്കേഷൻ ഓഫ് ദാറ്റ് ട്രീ. ആർട്ട് ഇറ്റ്‌സെൽഫ് ഈസ് ഏൻ ഒബ്ജക്ടിഫിക്കേഷൻ.