Latest News

പത്തു വര്‍ഷം എന്നെ സഹിച്ചതിന് ഒരു മെഡല്‍ തരേണ്ടതുണ്ട്; പത്താം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ പൃഥ്വിരാജ്

Malayalilife
 പത്തു വര്‍ഷം എന്നെ സഹിച്ചതിന് ഒരു മെഡല്‍ തരേണ്ടതുണ്ട്; പത്താം വിവാഹ വാർഷികത്തിന്റെ  സന്തോഷം പങ്കുവച്ച് നടൻ  പൃഥ്വിരാജ്

ടനായും സംവിധായകനായുമെല്ലാം സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് പൃഥ്വിരാജ്. മലയാളത്തിലെ മുന്‍നിര നായകനായ താരത്തിനൊപ്പം എപ്പോഴും പിന്തുണയുമായി ഭാര്യ സുപ്രിയയുമുണ്ട്. എല്ലാ കാര്യങ്ങളെയും വളരെ പക്വതയോടെ കാണുന്ന പൃഥ്വി സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാള്‍  കൂടിയാണ്. എന്നാൽ ഇപ്പോൾ  വിവാഹ വാർഷിക ദിനത്തിൽ താരം  പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

 നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ നേരത്തെ തന്നെ പത്താം വിവാഹ വാര്‍ഷികത്തിന് ഭാര്യ സുപ്രിയ മേനോന് ആശംസകള്‍ അറിയിച്ച്‌ കൊണ്ട് രംഗത്ത് എത്തിയിരുന്നു. സുപ്രിയയ്ക്ക് ഒപ്പമുള്ള വിവാഹ ചടങ്ങിന്റെ ചിത്രം പങ്കുവെച്ച്‌ കൊണ്ട് പത്തു വര്‍ഷം എന്നെ സഹിച്ചതിന് ഒരു മെഡല്‍ തരേണ്ടതുണ്ട്. ഐ ലവ് യു സുപ്‌സ്!'എന്നാണ് കുറിച്ചിരിക്കുന്നത്. അതേസമയം   സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ച്‌ പൃഥ്വിക്ക് ആശംസ കുറിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് ഒന്നിച്ച്‌ സമയം ചെലവിട്ടതിന്റെ ഓര്‍മ്മകളുടെ 'ത്രോബാക്ക്' ചിത്രവും 2014 ലെ തന്റെ 'ബേബി ഷവറി'ല്‍ നിന്നുള്ള ചിത്രവുമാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നടന്‍ പൃഥിരാജിന്റെ നട്ടെല്ലെന്ന് പറയാവുന്ന ആളാണ് ഭാര്യ സുപ്രിയ. സംവിധാന കുപ്പായം അണിഞ്ഞപ്പോഴും നിര്‍മ്മാതാവായി മാറിയപ്പോഴും പൃഥിരാജിന് എല്ലാ പിന്തുണയും നല്‍കിയത് സുപ്രിയ തന്നെയാണ്. തന്റെയും പൃഥ്വിയുടെയും മകള്‍ ആലിയുടെയും വിശേഷങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ലൂസിഫര്‍ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ സുപ്രിയ പങ്കുവച്ചിരുന്നു. പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ലെങ്കിലും സുപ്രിയ വിശേഷങ്ങള്‍ പങ്കുവച്ച് എത്താറുണ്ട്. 

Actor prithvi raj tenth wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES