Latest News

ഒരു ഗ്ലാസില്‍ മദ്യം ഒഴിച്ചു വെച്ച് പ്രാര്‍ത്ഥനയും മന്ത്രവും; തുറന്ന് പറഞ്ഞ് നടൻ നന്ദു

Malayalilife
  ഒരു ഗ്ലാസില്‍ മദ്യം ഒഴിച്ചു വെച്ച് പ്രാര്‍ത്ഥനയും മന്ത്രവും; തുറന്ന് പറഞ്ഞ് നടൻ  നന്ദു

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടനാണ്  നന്ദു.  നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു. നന്ദുവിന്റെ ആദ്യ ചിത്രം 1986ല്‍ പുറത്തെത്തിയ സര്‍വ്വകലാശാലയാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രമാക്കി എത്തിയ ചിത്രം സ്പിരിറ്റ് എന്ന സിനിമയിൽ നന്ദുവിന്റെ തടി വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആ ചിത്രഖത്തിലെ കഥാപാത്രത്തെ കുറിച്ച് നന്ദു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.

സ്പിരിറ്റ് എന്ന സിനിമയിലെ പ്ലംബര്‍ മണിയന്‍ എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഭാഗ്യം തന്നു. മദ്യപാനം എനിക്ക് അന്യമായിരുന്നില്ല. എങ്കിലും മണിയനെ പോലെ മര്യാദകെട്ട മദ്യപാനം ഉണ്ടായിട്ടില്ല. മദ്യാപനത്തെക്കുറിച്ച് ആലോചിക്കുമ്‌ബോള്‍ തിക്കുറുശ്ശി ചേട്ടന്റെ കാര്യം ഓര്‍മ്മ വരും. ഞങ്ങളുടെ വീടിനടുത്താണ് തിക്കുറിശ്ശി താമസിച്ചിരുന്നത്. ഞാന്‍ അപ്പുപ്പന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അപ്പുപ്പനും ഞാനും വലിയ സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ തിണ്ണയിലിരുന്നാണ് ദിവസവും സംസാരം. ഒരുദിവസം ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പൂജമുറിയിലാണ്.

പ്രാര്‍ത്ഥനവും മന്ത്രവുമൊക്കെ ചൊല്ലുന്നുണ്ട്. ഒരു ഗ്ലാസ്സില്‍ മദ്യവും ഒഴിച്ചുവെച്ചിട്ടുണ്ട്. ഞാന്‍ അമ്മയോട് ചോദിച്ചു ഇതെന്താണ് മദ്യ പൂജയോ? അമ്മ പറഞ്ഞു ഡോക്ടറെ കണ്ടപ്പോള്‍ പറഞ്ഞു ഇനി മദ്യപിക്കരുതെന്ന് അന്ന് വീട്ടില്‍ വന്നു അപ്പുപ്പന്‍ പൂജ മുറിയിലെ പടങ്ങളൊക്കെ മാറ്റി പകരം മുത്തപ്പന്റെ പടം പ്രതിഷ്ടിച്ചു. മുത്തപ്പന് മദ്യ സേവയാകാം. അതുകൊണ്ടാണ് ഈ മദ്യപൂജ. അതായിരുന്നു തിക്കുറിശ്ശി അപ്പുപ്പന്‍.

Read more topics: # Actor nandu,# words about thikkurissi
Actor nandu words about thikkurissi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES