തെലുങ്ക്, ഹിന്ദി, തമിഴ് ചലച്ചിത്രം രംഗത്തെ ശ്രദ്ധേയനായ താരമാണ് നാഗാർജുന. 1986 ൽ പുറത്തിറങ്ങിയ വിക്രം ആണ് താരത്തിന്റെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പണത്തിനോ താരപദവിക്കോ വേണ്ടി ഒരു സിനിമ ചെയ്യേണ്ട കാര്യം തനിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് തെലുങ്ക് നടന്‍ നാഗാര്‍ജ്ജുന. താല്‍പര്യമുള്ള സമയത്ത് മാത്രം സിനിമ ചെയ്യാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
താരപദവിയോ പണമോ നോക്കി സ്വയം ഒരു സംതൃപ്തിയില്ലാതെ സിനിമ ചെയ്യേണ്ട കാര്യം എനിക്കില്ല. പറ്റുന്ന കാലംവരെ നല്ല സിനിമകള്‍ ചെയ്യുക.അതാണ് എന്റെ ആഗ്രഹവും. ഒരു സിനിമാ സെറ്റില്‍വെച്ചാണ് എന്റെ അച്ഛന്‍ അക്കിനേനി നാഗേശ്വരറാവു മരിക്കുന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം അതിനെക്കാള്‍ മികച്ചതായി ഈ ലോകത്തില്‍ മറ്റെന്താണ് ഉള്ളത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാസ്ത്രയിലും നാഗാര്‍ജുന ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 9ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ജനപ്രിയ നടന്‍ അക്കിനേനി നാഗേശ്വര റാവുവിന്റെ മകൻ കൂടിയാണ് നാഗാര്‍ജുന. 1967ലാണ് തന്റെ പിതാവിനെപ്പോലെ നാഗാര്‍ജുനയും ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ചത്. ദ് ഗോസ്റ്റാണ് താരത്തിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. തന്റെ പിതാവിന്റെ ചലച്ചിത്രനിർമ്മാണ കമ്പനിയായ അന്നപൂർണ്ണ സ്റ്റുഡിയോസ് നാഗാർജുന പുനർ നവീകരിച്ചു. തെലുഗു ചലച്ചിത്ര മേഖലയിലെ ഒരു മികച്ച ചലച്ചിത്രനിർമ്മാണ കമ്പനിയാണ് ഇപ്പോൾ ഈ കമ്പനി.