Latest News

ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യമായാണ് ഞാന്‍ കാണുന്നത്; തുറന്ന് പറഞ്ഞ് മോഹൻലാൽ

Malayalilife
ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യമായാണ് ഞാന്‍ കാണുന്നത്; തുറന്ന് പറഞ്ഞ് മോഹൻലാൽ

ലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ്  മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ.എന്നാൽ ഇപ്പോൾ യേശുദാസിന്റെ പുതിയ ഓണപ്പാട്ട് ആല്‍ബം പ്രകാശനം ചെയ്ത് കൊണ്ട് താരം പറഞ്ഞാ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകള്‍ക്ക് ചുണ്ടനക്കാന്‍ പറ്റി എന്നതാണ് എന്റെ ഭാഗ്യം എന്ന് തുറന്ന് പറയുകയാണ് താരം.

മോഹന്‍ലാലിന്റെ വാക്കുകള്‍’

അദ്ദേഹം വിളിച്ചിരുന്നു. എന്നോട് ഇങ്ങനെ ഒരു കാര്യം പറഞ്ഞു. അത് എന്റെ ഒരു വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. ചിലര്‍ക്കൊപ്പം ജീവിക്കുക എന്ന് പറയുന്നത് ഒരു സൗഭാഗ്യമായാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ഉള്ള സമയം നമ്മള്‍ ജീവിച്ചു എന്ന് പറയുന്നത് ഒരു വലിയ അഭിമാനം തന്നെയാണ്. എന്റെ ഭാഗ്യം എന്നുപറയുന്നത്, അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പാട്ടുകള്‍ക്ക് ചുണ്ടനക്കാന്‍ പറ്റി എന്നതാണ്.

അതില്‍ ഒരുപാട് നാഷണല്‍, സ്റ്റേറ്റ് അവാര്‍ഡ് പാട്ടുകള്‍ ഉണ്ട്. എന്റെ സിനിമകളും രവീന്ദ്രന്‍ മാഷിന്റെ സംഗീതവും ദാസേട്ടന്റെ പാട്ടും വലിയ ഒരു കോമ്പിനേഷനായിരുന്നു. മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരുപാട് ഗാനങ്ങള്‍ ഉണ്ടായി. ഏതാണ്ട് അഞ്ച് തലമുറയായി ദസേട്ടന്റെ പാട്ട് കേള്‍ക്കുന്നവരാണ് ഇവിടെ ഉള്ളത്. ‘

 

Read more topics: # Actor mohanlal,# words about yesudas
Actor mohanlal words about yesudas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES