Latest News

ആദ്യത്തെ ടേക്ക് പോയപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു പോയി; അതില്‍ വലിയൊരു നഷ്ടം സംഭവിച്ചു: മനോജ് കെ ജയന്‍

Malayalilife
ആദ്യത്തെ ടേക്ക് പോയപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു പോയി; അതില്‍ വലിയൊരു നഷ്ടം സംഭവിച്ചു:  മനോജ് കെ ജയന്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മനോജ് കെ ജയന്‍.നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. നിരവധി പോലീസ് വേഷങ്ങൾ അവതരിപ്പിച്ച താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സല്യൂട്ടിലും പോലീസ് വേഷത്തില്‍ താരമെത്തി. എന്നാൽ ഇപ്പോൾ ചിത്രത്തില്‍ അഭിനയിച്ച സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടന്‍. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

തിരക്കഥ വായിച്ചപ്പോള്‍ തന്നെ ക്ലൈമാക്സിലെ ആ ഇമോഷനല്‍ രംഗം മനസിലുടക്കിയിരുന്നു. അനുജന്‍ അരവിന്ദ് ആയി അഭിനയിക്കുന്ന ദുല്‍ഖറിനൊപ്പം ആ വരാന്തയിലെ ബെഞ്ചിലിരിക്കുന്ന രംഗം. ഓരോ സീനും ഓരോ നിമിഷവും എങ്ങനെ ആകണമെന്ന് റോഷന്റെ മനസില്‍ കൃത്യമായ ധാരണയുണ്ട്. ആ സീന്‍ എടുക്കുന്നതിനു മുന്‍പ് റോഷന്‍ പറഞ്ഞു, ചേട്ടാ വളരെ സൂക്ഷ്മമായി ചെയ്താല്‍ മതി. മുഖത്ത് ഒരു ചലനം പോലും ആവശ്യമില്ല. വെറുതെ കണ്ണു നിറഞ്ഞിരുന്നാല്‍ മതി എന്നു പറഞ്ഞു. എന്തോ സാങ്കേതിക പ്രശ്നം മൂലം ആ ഷോട്ട് രണ്ടോ മൂന്നോ തവണ പോകേണ്ടി വന്നു.

അതില്‍ വലിയൊരു നഷ്ടം സംഭവിച്ചു. കാരണം, ആദ്യത്തെ ടേക്ക് പോയപ്പോള്‍ ഞാന്‍ ശരിക്കും കരഞ്ഞു പോയി. റോഷന് വളരെ ഇഷ്ടപ്പെട്ട ഷോട്ടായിരുന്നു അത്. പക്ഷേ, എന്തോ ടെക്നിക്കല്‍ പ്രശ്നം മൂലം ആ ടേക്ക് ഉപയോഗിക്കാന്‍ പറ്റുമായിരുന്നില്ല. ലൈറ്റിന്റെയോ ക്യാമറയുടെയോ എന്തോ ഒരു പ്രശ്നം മൂലം ആ ഷോട്ട് റീടേക്ക് ആയി. ഇപ്പോള്‍ എല്ലാവരും നന്നായെന്നു പറയുന്ന ആ ഷോട്ടിനെക്കാളും പത്തു മടങ്ങ് നല്ലതായിരുന്നു ആദ്യ ഷോട്ട്.

സിനിമ എന്നു പറയുന്നത് അതാണല്ലോ! ക്യാമറയും ലൈറ്റും എല്ലാം പക്കാ ആകുമ്പോള്‍ അഭിനേതാക്കളുടെ പ്രശ്നം കൊണ്ട് റീടേക്ക് പോകേണ്ടി വരാം. തിരിച്ചും സംഭവിക്കാം. എല്ലാം ഒത്തു വരണം. എങ്കിലേ ഒരു ഷോട്ട് മനോഹരമാകൂ. ആ ഷോട്ട് മിസ് ആയതില്‍ റോഷന് നല്ല സങ്കടം ഉണ്ടായിരുന്നു. വലിയ മിസ് ആയി അത്.

Actor manoj k jayan words about salute movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക