മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രമാണ്
അമല്‍ നീരദ്-മമ്മൂട്ടി കോംമ്പോ എന്ന ഹൈപ്പിലാണ് ഭീഷ്മ പര്‍വം. ചിത്രം തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഭീഷ്മ പര്‍വത്തിന് എതിരെ നടക്കുന്ന ഡീഗ്രേഡിംഗ് സിനിമയുടെ ആവേശത്തിനിടെ മുങ്ങിപ്പോകുന്നതാണെന്ന് പറയുകയാണ് മമ്മൂട്ടി ഇപ്പോള്‍.
ദുബായിയിലെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടിയുടെ പരാമര്‍ശം. ഭീഷ്മ പര്‍വത്തിനെതിരെ യാതൊരു തരത്തിലും ഡീഗ്രേഡിംഗ് നടന്നിട്ടില്ലല്ലോ എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. ഇന്ന് ഇങ്ങോട്ട് വന്നപ്പോള്‍ ആലോചിച്ചതാണ്. പരസ്യമായി പറയേണ്ട കാര്യമല്ല. ഈ സിനിമ കാണുകയും ആര്‍ത്തലയ്ക്കുകയും ഉല്ലസിക്കുകയും ചെടി എറിയുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെയൊന്നും തനിക്ക് അറിയില്ല. ഒരുപകാരവും അവര്‍ക്ക് താന്‍ ചെയ്തിട്ടില്ല. മഹാഭാഗ്യമാണ് അങ്ങനെയുള്ളവരുടെ സ്നേഹം കിട്ടുന്നത്.
സിനിമയ്ക്കെതിരെ ഡീഗ്രേഡിംഗ് ഒക്കെ ഉണ്ട്, ഇതൊന്നും ആസൂത്രിതമായി പുറകില്‍ നിന്ന് ആരും ചെയ്യുന്നതല്ല, ചില ആളുകളുടെ സമീപനമാണ്. സിനിമയുടെ ആവേശത്തിനിടെ ഇതൊക്കെ മുങ്ങിപ്പോകുന്നതാണ് എന്നാണ് മമ്മൂട്ടി പറയുന്നത്.