കഴിഞ്ഞ ദിവസമാണ് നടൻ ലുക്മാൻ ലുക്മാൻ വിവാഹിതനായി എന്നുള്ള വാർത്ത പുറത്ത് വന്നത്. ജുമൈമയാണ് വധു. ഇരുവരുടെയും വിവാഹം മലപ്പുറത്തെ പന്താവൂരിൽ വെച്ചായിരുന്നു. എന്നാൽ താരത്തിന്റെ വിവാഹഫോട്ടോയ്ക്ക് താഴെ അധിക്ഷേപകമന്റുകളായി എത്തിയിരിക്കുയാണ് ചിലർ. ചിലരുടെ കമന്റുകൾ കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടൻ എന്നത് വീട്ടുപേരാണോ എന്നൊക്കെ ചോദിച്ചായിരുന്നു.
കാര്യമായ വാർത്തകൾ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഇവരുടെയൊക്കെ വിവാഹം വാർത്തയാകുന്നത് എന്നും പടത്തിന്റെ പേര് കൂടി പറഞ്ഞാൽ ഒഴിവുള്ളപ്പോൾ നോക്കാമായിരുന്നു എന്നും എന്നൊക്കെയാണ് കമന്റുകൾ. ഇവൻ ലുക്ക് മാൻ അല്ല ചീപ്പ് മാൻ ആണെന്ന് പറഞ്ഞും ചിലർ അധിക്ഷേപിക്കുന്നുണ്ട്. അതേസമയം ഇത്തരം കമന്റിടുന്നവരുടെ വായടപ്പിച്ചുള്ള മറുപടിയും ചിലർ നൽകുന്നുണ്ട്. വലിയ പിന്തുണയാണ് ലുക്മാന് സോഷ്യൽമീഡിയയിൽ ലഭിക്കുന്നത്.
താരം സിനിമയിലെത്തിയത് സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ്. മുഹ്‌സിൻ പെരാരി സംവിധാനം ചെയ്ത കെഎൽ 10 പത്ത്സിനിമയിലാണ് നടൻ ശ്രദ്ധ നേടിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.