നടൻ, നാടകകൃത്ത്, നാടകസംവിധായകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് ജോയ് മാത്യു, നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചു. കഴിഞ ദിവസമായിരുന്നു
നടനും സംവിധായകനുമായ ജോയ് മാത്യു വളയാർ അമ്മയെ പിന്തുണച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഇതിനു കീഴിലായി നിരവധി മോശം കമന്റുകളാണ് വന്നത്. ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ സംശയമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇപ്പോൾ വന്ന മോശം കമന്റുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം.
ഉറപ്പാണ് ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടാൽ വിറളി യെടുക്കുന്ന, തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാൻ വരൂ എന്റെ പോസ്റ്റുകൾക്ക് കീഴിലുള്ള കമന്റുകൾ വായിക്കൂ സംസ്കാര ചിത്തരാകൂ ഇവർ അധികാരത്തിൽ വന്നാൽ “സംസ്കാരം “ഉറപ്പ് എന്നാണ് കുറിപ്പിൽ പറയുന്നത്
വാളായാർ അമ്മക്ക് പിന്തുണ നൽകി കൊണ്ട് താരം പങ്കുവച്ച കുറിപ്പിലൂടെ ,
ധർമ്മാധർമ്മങ്ങളുടെ ധർമ്മടം നിയമസഭാതെരഞ്ഞെടുപ്പിൽ ധർമ്മടം ശ്രദ്ധയാകര്ഷിക്കുന്നത് ദുരധികാരവും നീതിബോധവും തമ്മിലുള്ള പോരാട്ടം എന്ന നിലക്കാണ് . അത് കൊണ്ടാണ് ധർമ്മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുന്നത് .ശിരോമുണ്ഡനങ്ങൾ പലതുണ്ട് .അധികാരക്കൊതിമൂത്ത് എങ്ങിനെയെങ്കിലും സ്ഥാനാർത്ഥിയാകാൻ ചിലർ തലതന്നെ വെട്ടി കാഴ്ചവെക്കും .എന്നാൽ മറ്റുചിലർ സ്വന്തം കുഞ്ഞുങ്ങളെ പീഡിപ്പിച്ചു കൊന്ന കൊലയാളികളെ സംരക്ഷിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടമായും എടുക്കും .അവിടെയാണ് ശിരോമുണ്ഡനങ്ങൾ മൂല്യവത്താകുന്നത് .
വാളയാറിലെ അമ്മയെ പിന്തുണക്കേണ്ടത് ഓരോ മലയാളിയുടെയും കടമയായി മാറുന്നതും അതുകൊണ്ടാണ് .ഈ പോരാട്ടം ഏറ്റെടുക്കുബോൾ യു ഡി എഫിന്റെ മൂല്യബോധവും ധാർമ്മികമായ ഉത്തരവാദിത്വവും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്ന പ്രതീകാത്മകമായ നിലപാടാണു വ്യക്തമാകുന്നത് .വാളയാറിലെ അമ്മയെ യു ഡി എഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം .വിജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല മത്സരങ്ങൾ ,അവ പൊരുതുവാൻ ഉള്ളത്കൂടിയാണ് .ധർമ്മടത്ത് എനിക്ക് വോട്ടുണ്ടായിരുന്നെങ്കിൽ അത് വാളയാറിലെ അമ്മക്ക് തന്നെ;സംശയമില്ല .