Latest News

1988ന് ശേഷം ഇതാദ്യമായി ഒരു പാര്‍ട്ടി രാജ്യസഭയില്‍ 100ല്‍ അധികം അംഗബലത്തില്‍ എത്തുന്നത്; കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാര്‍

Malayalilife
1988ന് ശേഷം ഇതാദ്യമായി ഒരു പാര്‍ട്ടി രാജ്യസഭയില്‍ 100ല്‍ അധികം അംഗബലത്തില്‍ എത്തുന്നത്; കുറിപ്പ് പങ്കുവച്ച് നടൻ  കൃഷ്ണകുമാര്‍

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.  രാജ്യസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗ സംഖ്യ 100 കവിഞ്ഞതിനെ കുറിച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കൃഷ്ണകുമാറിന്റെ കുറിപ്പിലൂടെ ,

നമസ്‌കാരം സഹോദരങ്ങളേ, രാജ്യസഭയില്‍ ആദ്യമായി ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗസംഖ്യ 100 കവിഞ്ഞു. 1988ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ പാര്‍ട്ടി കൂടിയാണ് ബിജെപി. വ്യാഴാഴ്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി മൂന്ന് രാജ്യസഭാ സീറ്റുകള്‍ നേടിയതിന് ശേഷമാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യസഭയില്‍ ബിജെപിയുടെ നിലവിലെ അംഗസംഖ്യ 101 ആണ്. ഇതോടു കൂടി ദേശിയ ജനാധിപത്യ സഖ്യം 117 അംഗങ്ങളോടെ കൂടുതല്‍ ശക്തരായിരിക്കുന്നു. 245 അംഗങ്ങള്‍ ഉള്ള രാജ്യസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ 123 അംഗബലം മതിയാകും. 

1988ല്‍ 245 അംഗ സഭയില്‍ കോണ്‍ഗ്രസിന് 100ല്‍ അധികം അംഗങ്ങള്‍ ലഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്രയും അംഗബലത്തില്‍ എത്തുന്നത്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റപ്പോള്‍ ഉപരിസഭയില്‍ ബിജെപിക്ക് 55 സീറ്റുകളാണുണ്ടായിരുന്നത്.

ഈ സുന്ദര നേട്ടം നമുക്ക് സമ്മാനിച്ച ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോ കാര്യകര്‍ത്തകള്‍ക്കും നന്ദി, അഭിനന്ദനങ്ങള്‍.

Actor krishnakumar facebook post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES