Latest News

ശരിക്കും കല്യാണം കഴിക്കുന്നതിന് ഒരു വർഷം മുൻപ് വിവാഹം വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു; തുറന്ന് പറഞ്ഞ് നടൻ കൃഷ്ണചന്ദ്രൻ

Malayalilife
ശരിക്കും കല്യാണം കഴിക്കുന്നതിന് ഒരു വർഷം മുൻപ് വിവാഹം വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു; തുറന്ന് പറഞ്ഞ് നടൻ കൃഷ്ണചന്ദ്രൻ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടനും ഗായകനും ഡബ്ബിങ് ആരട്ടിസ്റ്റുമായ കൃഷ്ണചന്ദ്രൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം  സീരിയൽ മേഖലയിലും സജീവമാണ്. നടി വനിതയെയാണ്  താരത്തിന്റെ ഭാര്യ.   ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ ഇപ്പോൾ  വിവാഹം പോലും വേണ്ടെന്ന് തീരുമാനിച്ചൊരു സംഭവം ഉണ്ടെന്ന് പറയുകയാണ് താരം.

 മേയ് പതിനൊന്നിന് മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. അന്ന് രാവിലെ ആറ് മണിക്കാണ് വിവാഹം. ഞാൻ നാല് മണിക്ക് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു. ആ സമയത്തും എനിക്ക് പനി ആയിരുന്നു. അന്നേരം എന്റെ കൈയിൽ സേവിംഗ്‌സ് ഒന്നുമില്ല. ഇവളെയും കൂട്ടി പോയി കഴിഞ്ഞാൽ എന്താവുമെന്ന് ഞാൻ ഓർത്തിരുന്നു. എന്തായാലും താലിക്കെട്ടി കഴിഞ്ഞപ്പോൾ തന്നെ ആ പനി അങ്ങ് പോയി. അതെന്താണെന്ന് അറിയില്ല. പിന്നെ ഞങ്ങളങ്ങ് അഡ്ജസ്റ്റ് ചെയ്ത് പോയി. ശരിക്കും കല്യാണം കഴിക്കുന്നതിന് ഒരു വർഷം മുൻപ് വിവാഹം വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. 

അക്കാലത്ത് ഫോണിൽ കൂടി ഞങ്ങൾ തമ്മിൽ എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാവുമായിരുന്നു. കാർത്തിക്കിന്റെ സുരേഷിന്റെ കൂടെ ഒക്കെ തമിഴിൽ വനിത അഭിനയിക്കുമ്പോൾ കെട്ടിപ്പിടിക്കുന്ന സീനൊക്കെ ഉണ്ടാവും. അത് കാണുമ്പോൾ എനിക്ക് ദേഷ്യം വരുമായിരുന്നു. എല്ലാമിപ്പോ ഒതുങ്ങി പോയി. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ എന്തൊരു വിഡ്ഢിത്തരമാണെന്ന് തോന്നുകയാണ്. പക്ഷേ അന്ന് ഞങ്ങളൊരു കാര്യത്തിന് മേൽ സംസാരിച്ച് പ്രശ്‌നമായി, ഇനി തമ്മിലൊന്നുമില്ലെന്ന് പറഞ്ഞ് ഒരു മാസത്തോളം സംസാരിക്കുക പോലും ചെയ്തില്ല.

Actor krishnachandran words about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES