Latest News

'ഞാന്‍ വിവാഹിത, ഭര്‍ത്താവ് നല്‍കുന്ന പിന്തുണയാണ് കരുത്ത്':ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ്സ് 2026ന്റെ വേദിയില്‍ വെളിപ്പെടുത്തലുമായി സറിന്‍ ഷിഹാബ്

Malayalilife
 'ഞാന്‍ വിവാഹിത, ഭര്‍ത്താവ് നല്‍കുന്ന പിന്തുണയാണ് കരുത്ത്':ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ്സ് 2026ന്റെ വേദിയില്‍ വെളിപ്പെടുത്തലുമായി സറിന്‍ ഷിഹാബ്

അഭിനയ ജീവിതത്തിന് ഭര്‍ത്താവ് നല്‍കുന്ന പിന്തുണയാണ് തന്റെ കരുത്തെന്ന് നടി സറിന്‍ ഷിഹാബ്. 'രേഖാചിത്രം' എന്ന സിനിമയിലെ പ്രകടനത്തിന് ലഭിച്ച അഭിനന്ദനങ്ങളെക്കുറിച്ച് ജെ.എഫ്.ഡബ്ല്യു മൂവി അവാര്‍ഡ്സ് 2026ന്റെ വേദിയില്‍ സംസാരിക്കവേയാണ് താന്‍ വിവാഹിതയാണെന്നു താരം വെളിപ്പെടുത്തിയതും.ഡാനിയലാണ് താരത്തിന്റെ ജീവിത പങ്കാളി.

'അദ്ദേഹം വളരെ സപ്പോര്‍ട്ടീവായ ആളാണ്. എന്റെ യാത്രയില്‍ അദ്ദേഹം നല്‍കുന്ന പിന്തുണയ്ക്ക് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഒരു നടിയാകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എന്നെ പിന്തുണച്ചത് അദ്ദേഹമാണ്''.- സറിന്‍ പറഞ്ഞു.

'രേഖാചിത്രം കണ്ട എന്റെ സുഹൃത്തുക്കള്‍ക്ക് ശരിക്കും പേടി തോന്നി. കാരണം എന്റെ ഈ ഒരു വശം അവര്‍ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ അവര്‍ എന്റെ ഭര്‍ത്താവിനെ നോക്കിയപ്പോള്‍ അദ്ദേഹത്തിന് ഭാവഭേദമൊന്നുമില്ലായിരുന്നു. അദ്ദേഹം പറഞ്ഞത്, 'ഞാന്‍ അവളുടെ ഈ വശം മുന്‍പേ കണ്ടിട്ടുണ്ട്, ഇത് എന്റെ ജീവിതത്തിലെ മറ്റൊരു സാധാരണ ചൊവ്വാഴ്ച മാത്രമാണ്' എന്നാണ്.  അദ്ദേഹം വളരെ സപ്പോര്‍ട്ടീവായ ആളാണ്. എന്റെ യാത്രയില്‍ അദ്ദേഹം നല്‍കുന്ന പിന്തുണയ്ക്ക് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഒരു നടിയാകാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം എന്നെ പിന്തുണച്ചത് അദ്ദേഹമാണ്. ഈ പുരസ്‌കാരനേട്ടത്തിന് പിന്തുണയായി നിന്ന ഡാനിയലിനും നന്ദി കാരണം ഇത് അദ്ദേഹത്തിന്റെ കൂടി നേട്ടമാണ്.'' സറിന്‍ പറഞ്ഞു.   

സറിന്‍ വിവാഹിതയാണെന്ന കാര്യം തനിക്ക് പുതിയ അറിവാണെന്നും അത് കേട്ട് താന്‍ ശരിക്കും ഞെട്ടിപ്പോയെന്നുമാണ് അവതാരക പ്രതികരിച്ചത്.
സിനിമകളില്‍ സാധാരണയായി സ്ത്രീകഥാപാത്രങ്ങളില്‍ പൂര്‍ണത ആണ് എല്ലാവരും പ്രതീക്ഷിക്കാറുള്ളതെന്ന് സറിന്‍ പറഞ്ഞു. തന്റെ സഹതാരം അനശ്വര രാജന്റെ പ്രകടനമാണ് തന്റെ വേഷം ഇത്രയധികം ശ്രദ്ധിക്കപ്പെടാന്‍ കാരണമെന്നും ആ അവാര്‍ഡ് നേട്ടത്തില്‍ അനശ്വരയ്ക്ക് വലിയ പങ്കുണ്ടെന്നും സറിന്‍ കൂട്ടിച്ചേര്‍ത്തു.

'നമുക്ക് സിനിമകളില്‍ വില്ലത്തിമാരെ അധികം കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇത്തരമൊരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ഒരു വലിയ വെല്ലുവിളിയായിരുന്നു. ആദ്യമായി ഈ സിനിമയുടെ പിന്നണിപ്രവര്‍ത്തകരോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ, തിരക്കഥാകൃത്തുക്കളായ രാമു സുനില്‍, ജോണ്‍ മന്ത്രിക്കല്‍ എന്നിവര്‍ക്ക് പ്രത്യേക സ്‌നേഹം. സാധാരണയായി സിനിമകളില്‍ നമ്മള്‍ എപ്പോഴും സ്ത്രീ കഥാപാത്രങ്ങളില്‍ ഒരു 'പൂര്‍ണത' ആണ് തിരയാറുള്ളത്. എന്നാല്‍ വില്ലന്‍ പരിവേഷമുള്ള, നെഗറ്റീവ് ഷേഡുള്ള ഒരു സ്ത്രീ കഥാപാത്രത്തെ വിഭാവനം ചെയ്തതാണ് ഇതില്‍ ഏറ്റവും വലിയ പ്രത്യേകത.

അത്തരം വേഷങ്ങള്‍ നമുക്ക് അധികം കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇതൊരു മനോഹരമായ അനുഭവവും വലിയൊരു വെല്ലുവിളിയുമായിരുന്നു. ഈ കഥാപാത്രത്തിനായി എന്നെ പരിഗണിച്ച സംവിധായകനോടും എഴുത്തുകാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇത്രയും വലിയൊരു പ്രോജക്റ്റിനെ വിശ്വസിച്ച് പിന്തുണച്ച നിര്‍മ്മാതാക്കള്‍ക്കും നന്ദി. വലിയ തോതിലുള്ള സമയവും വൈകാരികമായ അധ്വാനവും ആവശ്യമായിരുന്ന ഈ ചിത്രത്തെ അവര്‍ അത്രമേല്‍ കരുതലോടെയാണ് ചേര്‍ത്തുപിടിച്ചത്.  ഒപ്പം എന്റെ സഹതാരം അനശ്വര രാജനെക്കുറിച്ച് പറയാതെ വയ്യ. ആ സീനുകളില്‍ അനശ്വര നല്‍കിയ പിന്തുണയാണ് ഈ പുരസ്‌കാരം ഇന്ന് എന്റെ കൈകളില്‍ എത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അനശ്വരയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.''

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പേട്രിയോട്ടിന്റെ  ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള ആവേശവും സറിന്‍ വേദിയില്‍ പങ്കുവെച്ചു.  ഒരു ഓഡിഷന്‍ പ്രക്രിയയിലൂടെയാണ് തനിക്ക് ഈ വലിയ അവസരം ലഭിച്ചതെന്ന് താരം വെളിപ്പെടുത്തി. ''ഒരുപാട് പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ സിനിമയ്ക്ക് പിന്നില്‍ വലിയൊരു യാത്രയുണ്ട്. മലയാള സിനിമയുടെ തനിമയും സത്യസന്ധമായ ആത്മാവുമുള്ള ഈ ചിത്രം പ്രേക്ഷകര്‍ക്ക് വലിയൊരു അനുഭവമായിരിക്കും,'' സറിന്‍ കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിനൊടുവില്‍ തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന താരത്തെ അവതാരക അഭിനന്ദനങ്ങളോടെ യാത്രയാക്കി. തന്റെ കരിയറിലെ ഈ പുതിയ തുടക്കത്തിന് പിന്തുണ നല്‍കിയ എല്ലാവരോടും പ്രത്യേകിച്ച് തന്റെ അമ്മയോടും നന്ദി പറഞ്ഞുകൊണ്ടാണ് സറിന്‍ ഷിഹാബ് വേദി വിട്ടത്.

സറിന്‍ വിവാഹിതയാണെന്ന കാര്യം തനിക്ക് പുതിയ അറിവാണെന്നും അത് കേട്ട് താന്‍ ശരിക്കും ഞെട്ടിപ്പോയെന്നുമാണ് അവതാരക പ്രതികരിച്ചത്.

zarin shihab reveal marrital

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES