രാവിലെയും ഉച്ചക്കും മൂത്രം കുടിക്കും; യൂറിൻ തെറാപ്പി ചെയ്യുന്നുണ്ട്; സൗന്ദര്യ രഹസ്യം പങ്കുവച്ച് കൊല്ലം തുളസി

Malayalilife
രാവിലെയും ഉച്ചക്കും മൂത്രം കുടിക്കും; യൂറിൻ തെറാപ്പി ചെയ്യുന്നുണ്ട്; സൗന്ദര്യ രഹസ്യം പങ്കുവച്ച് കൊല്ലം തുളസി

ലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതനായ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളതും. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതലും തിളങ്ങിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ 
 തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് തുളസി. താൻ യൂറിൻ തെറാപ്പി ചെയ്യുന്നുണ്ടെന്നും നമ്മുടെ ശരീരത്തിലെ സകല രോഗങ്ങൾക്കും പ്രതിവിധിയാണ് മൂത്രമെന്നും കൊല്ലം തുളസി പറഞ്ഞു. 

‘രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക കണ്ണിൽ എഴുതുക ഗർഗിളിങ് ചെയ്യുക മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. സകല രോഗങ്ങൾക്കും പ്രതിവിധിയാണ് മൂത്രം. അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറിൻ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുർആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ടെന്ന വാദവും കൊല്ലം തുളസി നടത്തി. അതേസമയം വ്യാജപ്രചാരണം നടത്തിയതിന് കൊല്ലം തുളസിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. തുടർന്ന് സംഭവത്തിൽ മാപ്പ് പറഞ്ഞുകൊണ്ട് കൊല്ലം തുളസി രംഗത്തെത്തി. ഖുർആനിൽ അങ്ങനെയൊരു പരാമർശം ഇല്ലെന്നും താൻ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി പറഞ്ഞു.

Actor kollam thulasi words about her beauty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES