Latest News

ഖുശ്ബുവിനൊക്കെ വേണ്ടി ക്ഷേത്രം പണിതവരെ കുറിച്ച് നമ്മള്‍ എന്ത് പറയാനാണ്; അത്തരം സ്ത്രീകളെയും നായികമാരെയും സെക്സ് റാണികളായി തന്നെയാണ് കാണുന്നത്; വിവാദ പരാമർശങ്ങളുമായി നടൻ കൊല്ലം തുളസി രംഗത്ത്

Malayalilife
ഖുശ്ബുവിനൊക്കെ വേണ്ടി ക്ഷേത്രം പണിതവരെ കുറിച്ച് നമ്മള്‍ എന്ത് പറയാനാണ്; അത്തരം സ്ത്രീകളെയും നായികമാരെയും സെക്സ് റാണികളായി തന്നെയാണ് കാണുന്നത്; വിവാദ പരാമർശങ്ങളുമായി നടൻ കൊല്ലം തുളസി രംഗത്ത്

 മലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതനായ താരമാണ് കൊല്ലം തുളസി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളതും. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം കൂടുതലും തിളങ്ങിയിട്ടുള്ളത്. എന്നാൽ ഇപ്പോള്‍ താരം  നടത്തിയ പുതിയ പരാമര്‍ശങ്ങളും വിവാദമായിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തില്‍ നടി ഖുശ്ബുവിനെ കുറിച്ചും, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കുറിച്ചും എല്ലാം താരം തുറന്ന് പറഞ്ഞിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കഴിവ് എന്താണെന്ന് മനസ്സില്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞതാണ്. അവര്‍ ഇരുന്ന് കഴിഞ്ഞു. പ്രേക്ഷകര്‍ അവരെ അംഗീകരിച്ച് കഴിഞ്ഞതാണ്. ഇനി അവര്‍ ചെയ്യേണ്ടത്, കണ്ട തറ പടങ്ങളിലൊന്നും അഭിനയിക്കാന്‍ പോകരുത്. കൊല്ലത്തില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം അഭിനയിക്കുക എന്നതാവണം അവര്‍ ചെയ്യേണ്ടത്. പരമാവധി പോയാല്‍ മൂന്ന് പടങ്ങള്‍ വരെ ചെയ്യാം. മൂന്ന് പടത്തിലും അവരുടെ പ്രായത്തിലുള്ള നായികമാരായിരിക്കണം. അല്ലാതെ മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്. കോളേജ് കുമാരനായി അഭിനയിക്കാന്‍ എനിക്കും സാധിക്കും. പക്ഷേ എന്റെ പ്രായം കൂടെ നോക്കേണ്ടേ.

മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവാകണം. രജനീകാന്തും, കമല്‍ഹാസനും അങ്ങനെയല്ലേ. ഹോളിവുഡില്‍ വരെ അങ്ങനെയല്ലേ. നമുക്കുള്ളത് തമിഴ്നാടിന്റെ സംസ്‌കാരമല്ലല്ലോ? അവര്‍ സെക്സ് റാണിയായ നായികയെ ദൈവവുമായി താരതമ്യം ചെയ്യുന്നവരാണ്. അവര്‍ക്കായി ക്ഷേത്രം പണിതവരാണ്. ഖുശ്ബുവിനൊക്കെ വേണ്ടി ക്ഷേത്രം പണിതവരെ കുറിച്ച് നമ്മള്‍ എന്ത് പറയാനാണ്. അത്തരം സംസ്‌കാരമുള്ള തമിഴ്നാട്ടുകാട്ടുകാരുമായി കേരളത്തിലുള്ളവരെ താരതമ്യം ചെയ്യരുതെന്നും കൊല്ലം തുളസി പറയുന്നു. നമ്മുടെ നാട് അതിനേക്കാളൊക്കെ എത്രയോ ഭേദമാണ്. അത്ര ആരാധയൊന്നും ഇവിടെയില്ല. പക്ഷേ മിതമായ തോതില്‍ ആരാധനയുണ്ട്.


നമ്മള്‍ അത്തരം സ്ത്രീകളെയും നായികമാരെയും സെക്സ് റാണികളായി തന്നെയാണ് കാണുന്നത്. അല്ലാതെ ദൈവങ്ങളായിട്ടല്ല. ഇവിടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് ചെറിയ നടിമാരുടെ അച്ഛനായി അഭിനയിക്കാമല്ലോ? പ്രണയ ജോഡികളായി അഭിനയിക്കാതിരുന്നാല്‍ മതി. നായികയെന്ന് പറഞ്ഞാല്‍ അത് മാത്രമല്ലല്ലോ. ഇവര്‍ക്കൊക്കെ വയസ്സായില്ലേ, മമ്മൂട്ടിക്കൊക്കെ എഴുപത് വയസ്സോളമായി. അപ്പോള്‍ അവര്‍ അതിനനുസരിച്ച് കാര്യങ്ങള്‍ രൂപപ്പെടുത്തിയെടുക്കണം. മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്തത് കുറേയില്ലേ, അതൊക്കെ വിജയിച്ചിട്ടില്ലേ. അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ നിര്‍മാതാക്കള്‍ ഡേറ്റുമായി പിറകെ നടക്കുകയല്ലേ.

എന്നെ മലയാളം സിനിമ ഒരുപാട് ടൈപ്പ് കാസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വേഷവും, രാഷ്ട്രീയക്കാരനും, മന്ത്രിയുമൊക്കെ അങ്ങനെ കിട്ടിയതാണ്. ചില സീനുകള്‍ക്ക് ഞാന്‍ നോ പറഞ്ഞിട്ടുണ്ട്. അത് ബലാത്സംഗ സീനുകള്‍ക്കാണ്. അത്തരം സീനുകളില്‍ ഞാന്‍ അഭിനയിക്കാറില്ല. പക്ഷേ അത്തരം ക്യാരക്ടറായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ രംഗങ്ങള്‍ ഒഴിവാക്കുമെന്നും കൊല്ലം തുളസി പറഞ്ഞു. എന്റെ നല്ല പ്രായത്തില്‍ അത്തരം സീനുകള്‍ ചെയ്യാനായി പലരും എന്നെ നിര്‍ബന്ധിച്ചിട്ടുണ്ട്. പക്ഷേ ഞാന്‍ വഴങ്ങിയിരുന്നില്ല. അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്നെ നായികനായി സുഹൃത്തായ സലീം ബാവ മോഹിതം എന്നൊരു സിനിമ ചെയ്തിരുന്നു. സന്തോഷം തോന്നിയിരുന്നു അപ്പോള്‍. പക്ഷേ ആ സിനിമയുടെ സെറ്റില്‍ ചെന്നപ്പോഴാണ് കാര്യങ്ങള്‍ അത്ര വെടിപ്പായിട്ടല്ല നടക്കുന്നതെന്ന് എനിക്ക് തോന്നിയത്. തമിഴ്നാട്ടില്‍ നിന്ന് വന്നിട്ടുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെയാണ് അതിലുള്ളത്. അറിയപ്പെടുന്ന ആരും ആ സിനിമയിലില്ല. നളിനിയാണ് നായിക. അച്ഛന്റെയും അമ്മന്റെയും കഥയാണ്. അവിടെയുള്ള ചിലര്‍ എ പടത്തിലേക്ക് പോകുന്നതായി അറിഞ്ഞിരുന്നു. ഇതിനകത്ത് ചെറുതായി അത്തരമൊരു സീന്‍ ഉണ്ടായിരുന്നു. ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ നല്ല സുഹൃത്തായിരുന്ന സലീം ബാവയുമായി താന്‍ അകന്നു.


അന്ന് ചെറിയൊരു സീനിന് ഇടയില്‍ ബിറ്റ് കയറ്റുന്ന ഏര്‍പ്പാടുണ്ടായിരുന്നു. പല മുന്‍നിര നായകന്‍മാര്‍ ബലാത്സംഗ സീനുകളില്‍ അഭിനയിക്കാതെ തന്നെ അത്തരം പേരുവീണതാണ്. അതുകൊണ്ട് ഒഴിവാക്കിയതാണ്. പക്ഷേ ആ സീന്‍ ചെയ്യാത്തത് കൊണ്ട് പല പ്രശ്നങ്ങളുമുണ്ടായി. സീലീം ബാവയുമായി താന്‍ അകന്നു. എന്നെ പോസ്റ്ററില്‍ പോലും അവര്‍ ഉള്‍പ്പെടുത്തിയില്ല. ഡബ്ബിംഗിലും എന്നെ വിളിച്ചില്ല. പറഞ്ഞ തുക പോലും എനിക്ക് അവര്‍ തന്നില്ല. അത്തരം അനുഭവങ്ങളൊക്കെ തനിക്ക് സിനിമയില്‍ നിന്നുണ്ടായിട്ടുണ്ട്.

Actor kollam thulasi words about actress kushboo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക