മലയാളികളുടെ എക്കാലത്തെയും പ്രിയ നടനാണ് ജയറാം. മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ജയറാമും പാര്‍വതിയും. ഈ താരകുടുംബത്തോടെ മലയാളിക്ക് എന്നും സ്‌നേഹമാണുള്ളത്. ഇവരുടെ മകന്‍ കാളിദാസിനെയും മലയാളികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ജയറാമിന്റെ മകള്‍ മാളവിക ഫാഷന്‍ രംഗത്തേക്ക് കടന്നതിന്റെ ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു താരദമ്പതികള്‍ക്കും അവകാശപ്പെടാനില്ലാത്ത ലഭിച്ചിട്ടില്ലാത്ത് അപൂര്‍വ്വ സൗഭാഗ്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ ജനപ്രിയ നായകൻ ജയറാം
കമല്‍ സംവിധാനം ചെയ്ത ശുഭയാത്ര എന്ന സിനിമയുമായി എനിക്കും അശ്വതിക്കും ഒരുപാട് ഹൃദയബന്ധമുണ്ട്. ആ സിനിമയില്‍ ഒരു സീനുണ്ട്. മുംബൈയിലെ ജുഹു ബീച്ചില്‍ ഞങ്ങള്‍ മണലു കൊണ്ട് കളിവീടുണ്ടാക്കി ജീവിതത്തിന്റെ സ്വപ്നങ്ങള്‍ പ്ലാന്‍ ചെയ്യുന്ന സീന്‍. ആ സീന്‍ ഞങ്ങള്‍ അഭിനയിക്കുമ്പോള്‍ കമല്‍ പറഞ്ഞത് നിങ്ങളുടെ മനസ്സില്‍ വരുന്നത് എന്താണോ അത് പറയാനാണ്.
കമല്‍ പറഞ്ഞ പോലെ തന്നെയാണ് ആ സീന്‍ അഭിനയിച്ചതും. ഞങ്ങള്‍ റിയല്‍ ലൈഫില്‍ എന്തൊക്കെയാണോ പ്ലാന്‍ ചെയ്തിരുന്നത് അതൊക്കെ തന്നെയാണ് സിനിമയിലെ ഡയലോഗായി പറഞ്ഞത്. ഞങ്ങളുടെ പ്രണയം ശക്തമായിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് അങ്ങനെ ഒരു സിനിമ വന്നത്. അതുകൊണ്ടുതന്നെ സിനിമ തന്നെ ജീവിതമാക്കി മാറ്റുകയായിരുന്നു ശുഭയാത്രയിലൂടെ. അങ്ങനെയൊരു ഭാഗ്യം മറ്റാര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടാകുമോ എന്നറിയില്ല. അതിലെ കഥാപാത്രങ്ങളാകാന്‍ എനിക്കും അശ്വതിക്കും പ്രത്യേകിച്ച് ഒരു റിഹേഴ്‌സലിന്റെ ആവശ്യമില്ലായിരുന്നു. അത്ര നല്ലൊരു സിനിമയായിരുന്നു അത്. ഞങ്ങള്‍ ചെയ്ത ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന്.