Latest News

ഇന്ദ്രന്‍സ് തുന്നി നല്‍കിയ മഞ്ഞ ഷര്‍ട്ടിലാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് ഒരു അവസരത്തില്‍ സുരേഷ് ഗോപി പറഞ്ഞു; മനസ്സ് തുറന്ന് പറഞ്ഞ് നടൻ സുരേഷ് ഗോപി

Malayalilife
ഇന്ദ്രന്‍സ് തുന്നി നല്‍കിയ മഞ്ഞ ഷര്‍ട്ടിലാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് ഒരു അവസരത്തില്‍ സുരേഷ് ഗോപി പറഞ്ഞു; മനസ്സ് തുറന്ന് പറഞ്ഞ്  നടൻ  സുരേഷ് ഗോപി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഇന്ദ്രൻസ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഏതു തരം കഥാപാത്രങ്ങളും തനിക്ക്  വഴങ്ങുമെന്ന് ഇന്ദ്രൻസ് ഇതിനോടകം  തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ  ഉടല്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആ ഷര്‍ട്ടിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരു പടത്തിന് വേണ്ടി ഞാന്‍ തുന്നി കൊടുത്ത മഞ്ഞ ഷര്‍ട്ട് ധരിച്ച് കൊണ്ടാണ് സുരേഷ് ഗോപി അന്ന് മകളെ കാണാന്‍ ആശുപത്രിയില്‍ പോയത്. കുഞ്ഞിന് ആ ഷര്‍ട്ട് വളരെ ഇഷ്ടപ്പെട്ടു. ഇപ്പോഴും ആ ഒരു ഇമോഷന്‍ അദ്ദേഹത്തിനുണ്ട്. ഇന്ദ്രന്‍സ് തുന്നി നല്‍കിയ മഞ്ഞ ഷര്‍ട്ടിലാണ് എന്റെ മകള്‍ അന്ത്യവിശ്രമം കൊള്ളുന്നത് എന്ന് ഒരു അവസരത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഒരു തുന്നല്‍ കാരന്‍ എന്ന നിലയില്‍ എനിക്ക് സിനിമയില്‍ ഒരുപാട് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതില്‍ ഒന്നാണ് ഈ അനുഭവവും. തയ്യല്‍ കാരനായി വന്നത് കാരണം എല്ലാവരോടും അടുത്ത് ഇടപഴകാനും നല്ല കുറേ അവസരങ്ങള്‍ ലഭിയ്ക്കുകയും ചെയ്തിട്ടുണ്ട്.

എനിക്ക് വളരെ അടുപ്പം തോന്നിയ കഥാപാത്രമാണ് ഹോമിലേത്. ആ കഥ കേട്ടപ്പോള്‍ മുതല്‍ സിനിമയുടെ ഷൂട്ടിങ് തുടങ്ങാനുള്ള കാത്തിരിപ്പിലായിരുന്നു. ഷൂട്ടിങ് തുടങ്ങി, അവസാനിച്ചു ഞാനത് മറന്നു. പക്ഷെ സിനിമ റിലീസ് ആയപ്പോള്‍ കിട്ടിയ പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി, കഥ കേട്ടപ്പോള്‍ എനിക്ക് തോന്നിയ അതേ ഫീല്‍ ആണ് പ്രേക്ഷകര്‍ക്കും തോന്നിയത്. അത്രയും മികച്ച രീതിയില്‍ സംവിധായകന്‍ അതെടുത്തു.

Actor indrans words about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES