മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഇന്ദ്രൻസ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഏതു തരം കഥാപാത്രങ്ങളും ഇതെനിക്ക് വഴങ്ങുമെന്ന് ഇന്ദ്രൻസ് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.അഭിനയത്തോടൊപ്പം തന്നെ താരത്തിന്റെ പെരുമാറ്റ രീതിയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ ഇപ്പോൾ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ ആധാരമെന്നത് തിരക്കഥയാണെന്നും അതുവെച്ചാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും ഇന്ദ്രന്‍സ് പറയുന്നു.
കഥപറയുന്നത് കേള്‍ക്കുമ്പോള്‍ നല്ലതായിരിക്കും. എന്നാല്‍ എഴുതിവരുമ്പോള്‍ ഒന്നുമുണ്ടാവില്ല. ഇത് അടുത്തകാലത്ത്, ഒന്നുരണ്ട് സിനിമയില്‍ ഞാന്‍ അനുഭവിച്ചു. തിരക്കഥയ്ക്ക് വലിയ പ്രധാന്യമൊന്നും അവര്‍ കൊടുത്തുകാണുന്നില്ല. അതുകൊണ്ട് കഥ കേള്‍ക്കണ്ട, വായിക്കുമ്പോഴേ ഇഷ്ടമാവൂ, തിരക്കഥ തരാനാണ് ഇപ്പോള്‍ പറയുന്നത്.
സിനിമയില്‍ വരേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നാല്‍, ഇടക്കാലത്ത് തിരക്കായപ്പോള്‍ ഇത്രയും സിനിമ വേണ്ടിയിരുന്നില്ലെന്ന് പ്രാര്‍ത്ഥിച്ചുപോയി. നേരത്തേ, ചെറിയ കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍, വലിയ കഥാപാത്രങ്ങള്‍ കിട്ടാന്‍ തുടങ്ങിയെന്നും അതുകൊണ്ട് കുറച്ചുകൂടി കണിശമായി നില്‍ക്കാന്‍ പറ്റുമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.