Latest News

ഇങ്ങനെ ഒരു കോരന്റെ മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

Malayalilife
ഇങ്ങനെ  ഒരു കോരന്റെ  മകനെ തന്നെയാണ് ഇന്ത്യ കാത്തിരിക്കുന്നത്; കുറിപ്പ് പങ്കുവച്ച് ഹരീഷ് പേരടി

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി.സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ലോകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഉളള ഭീതിയില്‍ നിലനില്‍ക്കുമ്പോഴും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഒരു കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. 

ഹരീഷിന്റെ കുറിപ്പിലൂടെ...


വീണുപോകുമ്പോൾ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരൻ,നേതാവ്,സഖാവ്,മനുഷ്യൻ എന്നൊക്കെ പറയുക ഈ കെട്ട കാലത്ത് നിങ്ങൾ കേരളത്തിറ്റെ മാത്രം നേതാവല്ല ഇന്ത്യയുടെ മുഴുവൻ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഇങ്ങിനെ ഒരു കോരൻറ്റെ മകനെ തന്നെയാണ് ഇൻഡ്യ കാത്തിരിക്കുന്നത്.

പണമുള്ളവർ മാത്രം വാക്സീൻ സ്വീകരിക്കട്ടെയെന്ന നയം സംസ്ഥാനത്ത് സ്വീകരിക്കാനാവില്ല. ജനത്തിന് നൽകിയ വാക്ക് സംസ്ഥാനം പാലിക്കുക തന്നെ ചെയ്യും. മഹാമാരിയെ തടയാൻ നമുക്ക് മുന്നിലുള്ള ഏറ്റവും വലിയ മാർഗമാണ് വാക്സിൻ. വാക്സിൻ പരമാവധി പേരിലേക്ക് എത്രയും വേഗത്തിലെത്തണം. അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സർക്കാർ പ്രവർത്തിക്കും. ഇതിന് സർക്കാരിന് ഏറ്റവും വലിയ പിന്തുണ ജനം തന്നെയാണെന്നാണ് വാക്സിനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത്.

Actor hareesh peradi note about cm of kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES