ആ സമയത്ത് പലരെയും കരയിപ്പിച്ചിട്ടുണ്ട്; മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവല്‍ പേഴ്‌സണാലിറ്റി പോലെയായിരുന്നു: ധ്യാൻ ശ്രീനിവാസൻ

Malayalilife
ആ സമയത്ത് പലരെയും കരയിപ്പിച്ചിട്ടുണ്ട്; മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവല്‍ പേഴ്‌സണാലിറ്റി പോലെയായിരുന്നു: ധ്യാൻ ശ്രീനിവാസൻ

ശ്രീനിവാസന് പിന്നാലെയായി സിനിമയിലേക്കെത്തിയവരാണ് വിനീതും ധ്യാനും. പാട്ടും അഭിനയവും മാത്രമല്ല സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സകലകലവല്ലഭവനാണ് താനെന്ന് തെളിയിച്ചായിരുന്നു വിനീത് മുന്നേറിയത്. വിനീത് ശ്രീനിവാസന്റെ തിരയെന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാന്‍ തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും പുലിയാണ് താനെന്ന് തെളിയിച്ചാണ് അദ്ദേഹവും മുന്നേറുന്നത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഇവര്‍ തുറന്നുപറയാറുണ്ട്. എന്നാൽ ഇപ്പോൾ ജീവിതത്തിലെ മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ധ്യാന്‍.

തനിക്ക് പണ്ട് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുന്നെന്നാണ് നടന്‍ പറയുന്നത്. ആ സമയത്ത് പലരെയും വേദനിപ്പിച്ചിട്ടുണ്ടെന്നും പലരെയും കരയിച്ചുട്ടുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. എട്ടു വര്‍ഷം മുന്‍പ് മദ്യപാനം നിര്‍ത്തി. മദ്യപിച്ചിരുന്ന സമയത്ത് ഒരുതരം ഡ്യുവല്‍ പേഴ്‌സണാലിറ്റി പോലെയായിരുന്നു. ആ സമയത്ത് പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. ഞാന്‍ ആളുകളെ കരയിപ്പിച്ചിട്ടുണ്ട്. നാലഞ്ച് പേരൊക്കെ ഉള്ള സ്ഥലത്തായാലും ഞാന്‍ ഈ രീതിയില്‍ പെരുമാറാറുണ്ട്.

ആദ്യം കുറെ പൊക്കി സംസാരിച്ചിട്ട് പിന്നെ ഒറ്റയടിക്ക് അപമാനിച്ചു സംസാരിക്കും. അങ്ങനെയൊക്കെ സംസാരിച്ചാലേ അപ്പുറത്ത് നില്‍ക്കുന്നയാള്‍ ഇല്ലാതായിപ്പോകും. ഈ ഒരു പ്രശ്‌നം എനിക്കുണ്ടായിരുന്നു. എട്ടു വര്‍ഷം മുന്‍പാണ് മദ്യപാനം നിര്‍ത്തുന്നത്. മദ്യപിച്ചിരുന്ന സമയത്ത് പലരെയും അപമാനിച്ചിട്ടുണ്ട്. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Actor dhyan sreenivasan words about meditation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES