Latest News

വേശ്യകളാണ് അവിടെയുളളത്; സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു; വ്യത്യസ്തമായ പ്രതികരണത്തെ കുറിച്ച് പറഞ്ഞ് നടൻ ദേവൻ

Malayalilife
 വേശ്യകളാണ് അവിടെയുളളത്; സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു; വ്യത്യസ്തമായ  പ്രതികരണത്തെ കുറിച്ച് പറഞ്ഞ് നടൻ ദേവൻ

ലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. അടുത്തിടെയാണ് തന്റെ രാഷ്ട്രീയമെന്താണെന്ന് ദേവന്‍ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ പീരുമേട്ടില്‍ വെച്ച് തനിക്ക് ഉണ്ടായ ഒരു അനുഭവം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.  തനിക്ക് വേറിട്ട സ്വീകരണമാണ് പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോള്‍ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാന്‍ കണക്കാക്കിയില്ല.അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്. അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. 

ഉണങ്ങിയിരിക്കുമ്പോള്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന അത് എങ്ങനെയാണ് കഴിക്കുക. വേശ്യകള്‍ എന്ന് അവരെക്കുറിച്ച് ചിലര്‍ പറഞ്ഞതിനെക്കുറിച്ചും ഞാന്‍ സൂചിപ്പിച്ചു. പ്രതികരണം വ്യത്യസ്തമായിരുന്നു. ഒരു സ്ത്രീ പുറത്തു വന്നു പറഞ്ഞു അതെ ഞാന്‍ അങ്ങനെ പോകാറുണ്ട് എന്താ സാറിന് വേണോ പ്രിയപ്പെട്ടവരുടെ വിശപ്പിനെക്കാള്‍ വലുതല്ല മാനം എന്ന്.

Actor devan words about peerumedu experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക