Latest News

പൊളിക്കാന്‍ കഴിയാത്ത അടിത്തറയും അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പുമാണ് കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യം: ദേവൻ

Malayalilife
പൊളിക്കാന്‍ കഴിയാത്ത അടിത്തറയും അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പുമാണ് കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യം: ദേവൻ

ലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. അടുത്തിടെയാണ് തന്റെ രാഷ്ട്രീയമെന്താണെന്ന് ദേവന്‍ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയെ അഭിനന്ദിച്ച് കൊണ്ട്ദേ നടൻ ദേവൻ രംഗത്ത് എത്തിയിരിക്കുകയാണ്. പൊളിക്കാന്‍ കഴിയാത്ത അടിത്തറയും അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പുമാണ് കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിജയരഹസ്യമെന്ന് തുറന്ന് പറയുകയാണ്.

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍.ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്.കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ശൈലിയും സംഘടന കെട്ടുറപ്പും പാടവവും, എതു പ്രതികൂല സാഹചര്യത്തെയും കാലാവസ്ഥയെയും അതിജീവിക്കുന്ന ഒന്നാണെന്നു വീണ്ടും തെളിയിച്ച ഒരു തിരഞ്ഞെടുപ്പ് ഫലം ആണിത്.പൊളിക്കാന്‍ കഴിയാത്ത അടിത്തറ അഴിക്കാന്‍ കഴിയാത്ത കെട്ടുറപ്പ്, ചോര്‍ന്നുപോകാതെ പ്രകടനശക്തി ഇതൊക്കെത്തന്നെയാണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിടെ വിജയരഹസ്യം. ഇത് പഠനവിഷയമാക്കേണ്ടതാണ്.. മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പാഠമാക്കേണ്ടതുമാണ്.

അഭിപ്രായവ്യത്യാസം ഇപ്പോളും നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിടെ ശക്തിയും ജനപിന്തുണയും അംഗീകരികാത്തിരിക്കാന്‍ എനിക്ക് കഴിയില്ല. ഈ വിജയത്തിന് നേതൃത്വം നല്‍കിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെയും ഇടതു മന്ത്രിസഭാ അംഗങ്ങളെയും സഖാക്കളേ യും ഞാന്‍ അഭിനന്ദിക്കുന്നു. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്‍ക്കും. സ്നേഹാദരങ്ങളോടെ ദേവന്‍ ശ്രീനിവാസന്‍

Actor devan note about communist party

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക