തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയ താരമാണ് ദളപതി വിജയ്. ഒരു നടൻ എന്നതിലുപരി താരം ഒരു പിന്നണി ഗായകൻ കൂടിയാണ്. ബാലതാരമായി അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരം തുടർന്ന് നിരവധി സിനിമകളിൽ നായക കഥാപാത്രങ്ങളിൽ തിളങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിന്റെ ചൂടിൽ പൗരന്മാർ നിൽക്കുമ്പോൾ വോട്ട് ചെയ്യാൻ എത്തിയ ദളപതിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഇത്തവണ തന്റെ മ്മതിദാനാവകാശം വിനിയോഗിക്കാൻ താരം എത്തിയിരിക്കുന്നത് സൈക്കിളിൽ ആണ്. വിജയ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് ചെന്നൈ നീലാങ്കരെയിലുള്ള ബൂത്തിലെത്തിയാണ്. താരം സൈക്കിളിൽ എത്തുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിജയ് സൈക്കിളിൽ ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ചാണ് എത്തിയതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ചർച്ച ചെയ്യുന്നത്. പ്രിയ താരത്തെ റോഡിൽ കണ്ടതോടെ ആരാധകരും താരത്തിന്റെ അടുത്തേക്ക് പാഞ്ഞ് എത്തുകയും ചെയ്തു.
പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച നാളൈയ തീർപ്പു എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് താരത്തിന്റെ കരിയറിൽ ഖുഷി, ബദ്രി,ഗില്ലി, തുടങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റുകളായിരുന്നു. അതേസമയം രസികൻ എന്ന ചിത്രത്തിൽ ചിത്രയ്ക്കൊപ്പം ബംബായ് സിറ്റി സിക്ക റൊട്ടി എന്ന ഗാനം ആലപിച്ചു താരം ശ്രദ്ധ നേടുകയും ചെയ്തു.