മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബൈജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ എത്തുകയും ചെയ്തു. ഇടക്ക് വയ്ച്ച് സിനിമ ജീവിതത്തിന് ഒരു ഇടവേള താരം എടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നടനില്‍ നിന്നും സംവിധായകനായി മാറിയ പൃഥ്വിരാജിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജ് പറയുന്നതല്ലാതെ മറ്റൊന്നും കൈയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് ബൈജു പറയുന്നത്. താന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോഴെന്നും ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ നമുക്കൊന്നും തിരിച്ചു ചോദിക്കാന്‍ കഴിയില്ലെന്നും ഒരു സംവിധായകന് എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വിരാജ് നിന്നിരുന്നത്.
'ഒരു സംഭവവും കയ്യില്‍ നിന്ന് ഇട്ട് ചെയ്യാന്‍ രാജു സമ്മതിക്കില്ല. ചേട്ടാ അതു വേണ്ട എന്ന് പറയും. ഞാന്‍ ചെറുപ്പത്തില്‍ കണ്ട പൃഥ്വിരാജ് അല്ല ഇപ്പോള്‍. ചേട്ടാ അതു വേണ്ട എന്നു പറഞ്ഞാല്‍ പിന്നെ നമുക്കൊന്നും തിരിച്ച് ചോദിക്കാന്‍ കഴിയില്ല. ഒരു ഡയറക്ടര്‍ എന്ന നിലയില്‍ അങ്ങനെയാണ് പൃഥ്വി നിന്നിരുന്നത്. ലാലേട്ടന് പോലും കയ്യില്‍ നിന്നിട്ട് എന്തെങ്കിലും ചെയ്യാന്‍ പറ്റിയിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,' ബൈജു പറയുന്നു.
അതേസമയം താന്‍ ചാന്‍സ് ചോദിച്ച് ആരുടേയും പിന്നാലെ പോയിട്ടില്ലെന്നും ബൈജു പറയുന്നു. ഇടിച്ചു കേറുന്നത് തനിക്ക് ഇഷ്ടമല്ലെന്നും താരം പറയുന്നു. എന്നാല്‍ ഒരിക്കല്‍ അഭിനയം നിര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നു. അപ്പോള്‍ സംവിധായകന് രഞ്ജിത്തിനെ വിളിച്ചു. നിങ്ങളുടെ സിനിമയില്‍ ഒരു റോള്‍ ചെയ്തിട്ട് വേണം അഭിനയം നിര്‍ത്താനെന്നായിരുന്നു പറഞ്ഞതെന്നും ബൈജു ഓര്‍ക്കുന്നു. അങ്ങനെയാണ് ബൈജു പുത്തന്‍ പണത്തിലെത്തുന്നത്. പിന്നീട് തനിക്ക് തുടര്‍ച്ചയായി ചിത്രങ്ങള്‍ ലഭിച്ചുവെന്നും ബൈജു പറയുന്നു.