മലയാള സിനിമയുടെ ഭാഗമായ സുന്ദരിയായ നായികയാണ് നടി മിയ ജോർജ്. മിനിസ്ക്രീനിലൂടെയായിരുന്നു താരം അഭിനയ മേഖലയിലേക്ക് ചുവടു വച്ചത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. എന്നാൽ ഇപ്പോൾ ‘പാവാട’ സിനിമയിൽ പൃഥ്വിരാജിന്റെ തലയിൽ മീൻ ചട്ടി അടിച്ച് പൊട്ടിക്കുന്ന സീനിനെ കുറിച്ച് മിയ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘പാവാട’യിൽ പൃഥ്വിരാജിന്റെ തലയിൽ മീൻ ചട്ടി അടിച്ച് പൊട്ടിക്കുന്ന ഒരു സീനുണ്ട്. ആ ചട്ടിയിൽ യഥാർഥത്തിൽ മീൻകറിയുണ്ടായിരുന്നു. നല്ല മത്തിക്കറിയായിരുന്നു അത്.നല്ല മണം വരുന്നുണ്ടായിരുന്നു. ഒറ്റ ടേക്കിൽ എടുത്ത സീൻ ആയിരുന്നു അത്. തലയിൽ ചട്ടി ഉടയ്ക്കുന്നതിന് ഭയക്കേണ്ട ധൈര്യമായി അടിച്ചോളൂ എന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് മിയക്ക് ധൈര്യമായത്. പിന്നൊന്നും നോക്കീല. ആക്ഷൻ പറഞ്ഞതോടെ മതത്തിക്കരി നിറച്ച ചട്ടി മിയ, പൃഥ്വിയുടെ തലയിൽ അടിച്ചങ്ങു പൊട്ടിച്ചു. മത്തിക്കറി പൃഥ്വിയുടെ തലയിലും ദേഹത്തും ഒക്കെ വീണു.
ആദ്യമേ സംവിധായകൻ ഒരു കാര്യം പറഞ്ഞിരുന്നു. റീ ഷൂട്ട് ചെയ്യാൻ മത്തിക്കറിയോ, വസ്ത്രങ്ങളോ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ ഒറ്റ ടേക്കിൽ ഓക്കെയാക്കണമെന്ന്. എല്ലാവരും ഈ സീൻ എടുക്കും മുമ്പ് ഇതേക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരുന്നതിനാൽ ഒറ്റ ടേക്കിൽ ഓക്കെയാക്കാൻ കഴിഞ്ഞു എന്നും മിയ ജോർജ് വെളിപ്പെടുത്തി.