ഒരു മലയാള ചലച്ചിത്ര നടനും, തിരക്കഥാകൃത്തുമാണ് അനൂപ് മേനോൻ. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ ഫിലിംഫെയർ അവാർഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി. ഇപ്പോൾ ഏറ്റവും അവസാനം അദ്ദേഹത്തിൻ്റേതായി പുറത്തിറങ്ങിയ ചിത്രമാണ് പത്മ. സാധാരണ ഒരു കുടുംബത്തിൽ സംഭവിക്കുന്ന ചില പ്രശ്നങ്ങളെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പറയുന്ന ഒരു സിനിമ തന്നെയാണ് പത്മ. ഇത്തരം ഫാമിലി ഡ്രാമകളാണ് സാധാരണ അനൂപ് മേനോൻ സിനിമകളും. അതുകൊണ്ടുതന്നെ ഇപ്പോൾ അനൂപ് മേനോൻൻ്റെ കുടുംബത്തെക്കുറിച്ചുള്ള ചർച്ചയും പുരോഗമിക്കുകയാണ്. അദ്ദേഹത്തിൻ്റെ ഒരു അഭിമുഖം ഇപ്പോൾ വൈറലാവുകയാണ്.
പദ്മയിലെ രവി എന്ന കഥാപാത്രത്തിന് നേരെ വിപരീതസ്വഭാവമാണ് തന്റേതെന്ന് അനൂപ് മേനോന്‍ പറയുന്നു. 'ഒരു കാര്യവുമില്ലാത്ത നിസ്സാര സംഭവങ്ങളുടെ പേരിലാണ് ഞാന്‍ ദേഷ്യപ്പെടുക. ഇതിനൊക്കെ ദേഷ്യപ്പെടേണ്ടതുണ്ടോ എന്നുപോലും പലപ്പോഴും ചിന്തിക്കാറുണ്ട്. ദേഷ്യപ്പെടുമെന്ന് കരുതുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ മൗനം പാലിക്കാറേ ഉള്ളൂ. ഞാനും ഭാര്യയും തമ്മില്‍ വലിയ വഴക്കുകളൊന്നും ഉണ്ടാകാറില്ല. ഉണ്ടായിട്ടുമില്ല. ചെറിയ ചില സൗന്ദര്യപ്പിണക്കങ്ങളേ ഉണ്ടായിട്ടുള്ളൂ. അതും ഒരു പത്തുപതിനഞ്ചു മിനുട്ട് നേരത്തേക്ക് മാത്രമേ നീണ്ടുനില്‍ക്കാറുള്ളൂ. അതിനിടയില്‍ ആരെങ്കിലുമൊരാള്‍ ഒത്തുതീര്‍പ്പാക്കിയിരിക്കും.'
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരമാണ് അനൂപ് മേനോന്‍. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്. നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അനൂപ് മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു.