മലയാളം സിനിമാ പ്രേമികൾക്ക് ഏറെ സുപരിചിതനായ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴയിലെ മലങ്കര ഡാമിൽ ക്രിസ്തുമസ് ദിവസമായ ഇന്ന് കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ മുങ്ങി മരിക്കുകയായിരുന്നു. അദ്ദേഹം തൊടുപുഴയിൽ ഷൂട്ടിംഗിനായാണ് എത്തിയത്. സിനിമാ പ്രവർത്തകരും അപകടം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു. നാട്ടുകാരും സഹപ്രവർത്തകരും ഡാമിൽ മുങ്ങിത്താഴ്ന്ന അദ്ദേഹത്തെ പുറത്തെടുത്തു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ താരത്തിന്റെ ഫേസ്ബുക്കിലെ അവസാന പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .
ജോജു ജോർജ് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിലെത്തിയത്. സുഹൃത്തുക്കളോടൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അടുത്തകാലത്ത് സൂപ്പർഹിറ്റായ അയ്യപ്പനും കോശിയിലും ശ്രദ്ധേയ വേഷം ചെയ്തിരുന്നു അദ്ദേഹം. പാവാട, സമർപ്പണം, ആഭാസം, കല്ല്യാണം, പരോൾ, ഇളയരാജ, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയിലും അയ്യപ്പന്റെ മേലുദ്യോഗസ്ഥനായ സിഐ യുടേത്. മനുഷ്യപ്പറ്റുള്ള എന്നാൽ ശക്തനായ പൊലീസ് കഥാപാത്രമായിരുന്നു ഇത്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് സ്വദേശം. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠിച്ചിറങ്ങിയ ശേഷം അദ്ദേഹം നാടക രംഗത്താണ് ചുവടുവെച്ത്. പിന്നീട് മിനിസ്‌ക്രീനിൽ അവതാരകനായി.അതിന് ശേഷം 2014 ലാണ് 'സ്റ്റീവ് ലോപസ്' എന്ന സിനിമയിൽ അഭിനയിക്കുന്നത്. പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയിൽ വില്ലൻവേഷം ചെയ്തു. ഇത് ശ്രദ്ധ നേടിയപ്പോൾ അയ്യപ്പനും കോശിയിലെ പൊലീസ് വേഷം ശ്രദ്ധിക്കപ്പെട്ടതിൽ ഏറെ സന്തോഷവാനായിരിക്കേയാണ് ഇപ്പോൾ അപ്രതീക്ഷിതമായി മരണം എത്തുന്നത്.