മലയാള സിനിമ-ടെലിവിഷൻ-നാടക നടനാണ് അലൻസിയർ ലെ ലോപ്പസ്. 1998 ലെ ദയ എന്ന സിനിമയിലൂടെയാണ് സിനിമാഭിനയരംഗത്തെത്തിയത്. ഞാൻ സ്റ്റീവ് ലോപ്പസ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാകുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേസങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ സിനിമ ലോകത്ത് ഉയർന്ന് വന്ന മീടൂവിനെതിരെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
തനിക്ക് ഇന്നും ഉമ്മ തരാൻ സുന്ദരിമാർ തയാറാണെന്നാണ് അദ്ദേഹം പറഞ്ഞത്. തൻ്റെ പേരിൽ വന്ന മീടൂ പ്രശ്നങ്ങളോടുകൂടി കേരളത്തിലെ മീടൂ ക്യാമ്പയ്ൻ തന്നെ ഇല്ലാതാകുകയായിരുന്നു. താൻ ഇപ്പോൾ അഭിനയിക്കുന്ന ചിത്രങ്ങളിലെ പെൺപിള്ളേരൊക്കെ തനിക്ക് ലിപ് ലോക്ക് ഉമ്മ തരാൻ തയ്യാറായി നിൽക്കുകയാണെന്നും, താൻ കുഴപ്പക്കാരനല്ലെന്ന് അവർക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പേരിൽ പ്രയോഗിച്ച മീടൂ ശരിക്കും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. തൻറെ മോശമായ പ്രവൃത്തി ആ കൂട്ടിയെ ഏറെ വേദനിപ്പിച്ചതായി തിരിച്ചറിഞ്ഞു. അതിനാൽ താൻ വ്യക്തിപരമായി തന്നെ ആ കൂട്ടിയോട് ക്ഷമ പറഞ്ഞതാണെന്നും എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം മീടൂ എന്ന ക്യാമ്പയ്ൻ വന്നപ്പോൾ അത് ഉയർത്തി പിടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.