Latest News

ഗവണ്‍മെന്റ് ഒരു കാരണം നോക്കിയിരിക്കുകയാണ്; സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക; തുറന്ന് പറഞ്ഞ് നടൻ അജു വർഗീസ്

Malayalilife
 ഗവണ്‍മെന്റ് ഒരു കാരണം നോക്കിയിരിക്കുകയാണ്; സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക; തുറന്ന് പറഞ്ഞ് നടൻ അജു വർഗീസ്

ലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്. എന്നാല്‍ അടുത്തിടെ താരം ഭാഗമായി എത്തിയ ഹൃദയം എന്ന ചിത്രം പുറത്തെത്തിയിരുന്നു.  ചിത്രം കണ്ട ശേഷം നടന്‍ അജു വര്‍ഗീസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തിയേറ്ററില്‍ ഹൃദയം കണ്ടപ്പോള്‍ താന്‍ പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത് എന്ന് അജു പറഞ്ഞു. കൊച്ചിയിലെ പത്മ തിയേറ്ററില്‍ സിനിമ കണ്ട് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോടായിരുന്നു അജുവിന്റെ പ്രതികരണം.

മലര്‍വായി ആര്‍ട്സ് ക്ലബും തട്ടത്തില്‍ മറയത്തും വടക്കന്‍ സെല്‍ഫിയും ജേക്കബിന്റെ സ്വര്‍ഗരാജ്യവും കണ്ടത് പത്മയിലാണ്. വിനീതിന്റെ, ഞങ്ങളുടെ ഗുരുവിന്റെ സിനിമ പത്മയില്‍ കാണുന്നത് ഒരു നൊസ്റ്റാള്‍ജിയ ആണ്. പ്രണവ് മോഹന്‍ലാലിനെയല്ല പ്രണവിനെയാണ് കണ്ടത്. അതാണെനിക്ക് ഏറ്റവും വലിയ സന്തോഷം. കൊവിഡായതുകൊണ്ട് തിയേറ്റര്‍ റിസ്‌കിലാണ്. ഗവണ്‍മെന്റ് ഒരു കാരണം നോക്കിയിരിക്കുകയാണ്. സേഫ് ഡിസ്റ്റന്‍സ് കീപ്പ് ചെയ്ത് എല്ലാവരും സിനിമ കാണുക,അജു കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ജിമ്മി എന്ന ഫോട്ടോഗ്രാഫറുടെ വേഷമാണ് പ്രണവ് അവതരിപ്പിച്ചത്.

2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്. പിന്നാലെ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. 

Actor aju varghese words about hridayam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക