Latest News

വിവാഹത്തിന്റെ ചെലവിന് പുറമെ ദമ്പതിമാര്‍ക്ക് കൈ നിറയെ സമ്മാനം; വേദിയില്‍ താലിയെടുത്ത് നല്കിയതും വിശാല്‍; പാവങ്ങളായ 11 യുവതികളുടെ വിവാഹം നടത്തി നടന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന; കൈയ്യടിച്ച് സോഷ്യല്‍മീഡിയയും

Malayalilife
 വിവാഹത്തിന്റെ ചെലവിന് പുറമെ ദമ്പതിമാര്‍ക്ക് കൈ നിറയെ സമ്മാനം; വേദിയില്‍ താലിയെടുത്ത് നല്കിയതും വിശാല്‍; പാവങ്ങളായ 11 യുവതികളുടെ വിവാഹം നടത്തി നടന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന; കൈയ്യടിച്ച് സോഷ്യല്‍മീഡിയയും

സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടന്മാരില്‍ ഒരാളാണ് വിശാല്‍.തമിഴ് സൂപ്പര്‍ സ്റ്റാറായി നില്‍ക്കുമ്പോഴും കാരുണ്യ പ്രവര്‍ത്തനം നടത്തുന്നതില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന താരം കൂടിയാണ് വിശാല്‍.ഇപ്പോഴിതാ പാവപ്പെട്ട പതിനൊന്നു യുവതികളുടെ വിവാഹം നടത്തി കൊടുത്തിരിക്കുകയാണ് നടന്‍ വിശാല്‍.ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്.വിവാഹത്തിന്റെ മുഴുവന്‍ ചെലവിന് പുറമെ ദമ്പതിമാര്‍ക്ക് കൈ നിറയെ സമ്മാനവും വിശാല്‍ നല്‍കിയിരുന്നു. മുന്നില്‍ നിന്ന് താലിയെടുത്ത് നല്‍കിയതും വിശാല്‍ തന്നെയായിരുന്നു. തമിഴ് നാട്ടിലെ തിരുവള്ളൂരിലെ ഒരു സ്‌കൂളില്‍ വച്ചായിരുന്നു വിശാലിന്റെ നേതൃത്വത്തിലുള്ള സമൂഹ വിവാഹം.

വിശാലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇതിനു മുന്‍പും ഇത്തരം സല്‍പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹ വിവാഹം നടത്തുക എന്നത് തന്റെ ഒത്തിരി നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് വിശാല്‍ പറഞ്ഞു.

തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോള്‍ ഉള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വിശാല്‍ പറഞ്ഞു. ഇവരുടെ മക്കളുടെ പഠന ചെലവും താന്‍ ഏറ്റെടുക്കുമെന്നും നടന്‍ പറയുന്നു. എന്റെ പ്രസ്ഥാനത്തിന്റെ പേരില്‍ മറ്റു ജില്ലകളിലും ഈ സൗജന്യ വിവാഹങ്ങള്‍ സംഘടിപ്പിക്കുമെന്നും നടന്‍ വ്യക്തമാക്കി.

'ലാത്തി' എന്ന ചിത്രമാണ് വിശാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. എ വിനോദ്കുമാര്‍ ആണ് സംവിധാനം. പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് ചിത്രത്തില്‍ വിശാല്‍ അഭിനയിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാലസുബ്രഹ്മണ്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Read more topics: # വിശാല്‍
Actor Vishal gets 11 couples married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക