ഇക്കഴിഞ്ഞ തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ നടന്‍ വിശാല്‍ സൈക്കിളില്‍ എത്തിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് വോട്ട് ചെയ്യുന്നതിന് സെക്കിളിലായിരുന്നു വന്നത്. അന്ന് ഇന്ധനവിലയ്ക്കെതിരെയുള്ള താരത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് സൈക്കിള്‍ യാത്രയെ വിലയിരുത്തിയിരുന്നത്.
വിജയ്യെ അനുകരിച്ചാണ് വിശാല്‍ ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൈക്കിളില്‍ എത്തിയതെന്ന് പലരും പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിശാല്‍. താന്‍ വിജയ്യെ അനുകരിച്ചതല്ലെന്നും വാഹനം ഇല്ലാത്തത് കൊണ്ടാണ് സൈക്കിളില്‍ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
'വിജയ് സൈക്കിള്‍ പോയത് ഞാന്‍ കണ്ടു. പക്ഷേ ഞാന്‍ അവരെ അനുകരിച്ചതല്ല. സത്യമായിട്ടും എന്റെ കൈയില്‍ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടിയും ഞാന്‍ വിറ്റു. ഇപ്പോഴാത്തെ റോഡുകളുടെ അവസ്ഥ വച്ച് വര്‍ഷത്തില്‍ മൂന്ന് തവണ സസ്പെന്‍ഷന്‍ മാറ്റണം. അതിന് എന്റെ കൈയില്‍ പണം ഇല്ല. അതുകൊണ്ടാണ് ഞാന്‍ സൈക്കിള്‍ ഉപയോഗിച്ച് തുടങ്ങിയത്. സൈക്കിളില്‍ ആണെഹ്കില്‍ ഈ ട്രാഫിക്കിനിടെയിലൂടെ വേഗം പോകാം. 84 കിലോമീറ്ററോളം ഞാന്‍ സൈക്കിള്‍ ചവിട്ടി പോയിട്ടുണ്ട്',? വിശാല്‍ പറഞ്ഞു.