Latest News

ആദ്യ കണ്‍മണിയെ വരവേറ്റ് രാം ചരണും ഉപാസനയും; പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാന്‍ ചിരഞ്ജീവിയും കുടുംബവും; താരദമ്പതികള്‍ക്ക് കടുഞ്ഞൂണ്‍ കണ്‍മണിയായി പെണ്‍കുഞ്ഞ്

Malayalilife
ആദ്യ കണ്‍മണിയെ വരവേറ്റ് രാം ചരണും ഉപാസനയും; പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാന്‍ ചിരഞ്ജീവിയും കുടുംബവും; താരദമ്പതികള്‍ക്ക് കടുഞ്ഞൂണ്‍ കണ്‍മണിയായി പെണ്‍കുഞ്ഞ്

റെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ രാം ചരണ്‍, ഉപാസന ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

2012 ലാണ് രാം ചരണ്‍ ഉപാസന കോനിദല എന്നിവര്‍ വിവാഹിതരായത്. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകനാണ് രാം ചരണ്‍.പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കണ്‍മണി പിറന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിരഞ്ജീവി കുടുംബം തങ്ങളുടെ രാജകുമാരിയുടെ വരവ് ആഘോഷമാക്കുകയാണ്. 2012 ജൂണ്‍ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം.

അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ്സ് സംരഭക കൂടിയാണ്. തങ്ങളുടെ ആദ്യ കണ്‍മണിക്കായി കാത്തിരിക്കുന്നുവെന്ന് ഡിസംബറില്‍ ആയിരുന്നു ദമ്പതികള്‍ അറിയിച്ചത്. പിന്നാലെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങള്‍ ഉപാസന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

കഴിഞ്ഞ ആഴ്ച, ഉപാസന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ അപ്പോളോ ഹോസ്പിറ്റലില്‍ നിന്നുള്ള ഒരു ചിത്രം പങ്കിട്ടു. ചിത്രത്തോടൊപ്പം,വളരെ സ്‌പെഷ്യല്‍ ആയ ഒന്ന് ഉടന്‍ വരുന്നുഎന്നും കുറിച്ചിരുന്നു. ഉപാസനയുടെ കുടുംബം അടുത്തിടെ അവര്‍ക്കായി ഒരു ബേബി ഷവര്‍ നടത്തി, അതിന്റെ ചിത്രങ്ങളൂം ഉപാസന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു.

എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍; എന്ന ചിത്രത്തിലാണ് രാം ചരണ്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഹോളിവുഡ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ് താരം ഇപ്പോള്‍.

Actor Ram Charan and wife Upasana become parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES