Latest News

മലയാള സിനിമയില്‍ മതവും മതതീവ്രവാദ പ്രവര്‍ത്തനം ശക്തം; വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ രാജസേനൻ

Malayalilife
 മലയാള സിനിമയില്‍ മതവും മതതീവ്രവാദ പ്രവര്‍ത്തനം ശക്തം; വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ രാജസേനൻ

കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു മലയാളചലച്ചിത്ര സംവിധായകനാണ് രാജസേനൻ. അതോടൊപ്പം തന്നെ താരം ഒരു മികച്ച നടൻ കൂടിയാണ്.  ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചലച്ചിത്രങ്ങളിലൂടെയാണ് താരം  ശ്രദ്ധിക്കപ്പെട്ടത്. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. ഇരുന്നാൽ ഇപ്പോൾ മലയാള സിനിമയില്‍ മതവും മതതീവ്രവാദ പ്രവര്‍ത്തനവും ശക്തമെന്ന് സംവിധായകന്‍ രാജസേനന്‍. ഒരു മാധ്യമത്തിന്  നല്‍കിയ അഭിമുഖത്തിലാണ് രാജസേനന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹിന്ദു കഥാപാത്രങ്ങള്‍ സൃഷ്ടിച്ച്‌, അവരെകൊണ്ട് മോശമായ പ്രവര്‍ത്തികള്‍ ചെയ്പ്പിക്കുന്ന പ്രവണതകളാണ് മലയാള സിനിമയില്‍ കണ്ടുവരുന്നത്. സ്വതന്ത്ര ചിന്തയുള്ളവരാണ് കേരള സമൂഹം. അതിനാല്‍, മലയാളി ആഗ്രഹിക്കുന്നത് മതം കുത്തിനിറച്ചുള്ള സിനിമകളല്ലെന്നും രാജസേനന്‍ പറഞ്ഞു. വിദ്യാസമ്ബന്നരായ മലയാളി സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് ആധുനിക സിനിമകളില്‍ പലതും സൃഷ്ടിക്കപ്പെടുന്നതെന്ന് തോന്നാമെന്നും രാജസേനന്‍ പറഞ്ഞു.

ജനകീയമായ ഒരു കലയെ മതപ്രചരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന രീതി മലയാള സിനിമയില്‍ അടുത്തിടെ കാണുന്നുണ്ട്. ഇന്ത്യന്‍ സിനിമയെ വിലയിരുത്തുമ്ബോള്‍ ബംഗാളിലും കേരളത്തിലും നിര്‍മ്മിക്കപ്പെടുന്ന സിനിമകളും കലാപരമായി വളരെ മികച്ചതാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപെടുന്നത്. അങ്ങനെയുള്ള ഒരു മേഘലയില്‍ നിന്ന് ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന സിനിമകള്‍ വിഷമം ഉണ്ടാക്കിയെന്നും രാജസേനന്‍ പറഞ്ഞു.


 

Actor Rajasenan words about malayalam cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES