മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. എന്നാൽ മലയാള സിനിമയിലെ ബിഗ് ബ്രദറും ബോളിവുഡിന്റെ ബാബയും വീണ്ടും ഒരുമിച്ചു. ഇത്തവണയും ദീപാവലി മോഹൻലാൽ ആഘോഷിച്ചത് സഞ്ജയ് ഭായിക്കൊപ്പം തന്നെയാണ്. ദീപാവലിക്ക് ദുബായിലെ സഞ്ജയ് ദത്തിന്റെ വീട്ടിൽ മോഹൻലാലും ഭാര്യ സുചിത്രയും കൂട്ടുകാരൻ സമീർ ഹംസയുമാണ് ഒത്തുകൂടിയത്.
കഴിഞ്ഞ വർഷവും മലയാളികളുടെ പ്രിയ താരരാജാവ് മോഹൻലാൽ ദീപാവലി ആഘോഷമാക്കിയത് സഞ്ജയ് ദത്തിനൊപ്പമായിരുന്നു.
എന്നാൽ ഇത്തവണ ഭാര്യയും കൂട്ടിയാണ് ലാൽ സഞ്ജയ് ദത്തിന്റെ വീട്ടിൽ പതിവ് ആഘോഷത്തിന് എത്തിയത്. എമ്പുരാനിലൂടെ സഞ്ജയ് ദത്ത് മലയാളത്തിലേക്ക് ചേക്കേറുന്നു എന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. ഇത്തവണയും മോഹൻലാൽ കുടുംബത്തോടെ സിനിമാ ചർച്ചകൾക്കപ്പുറം ദീപാവലിയുടെ സന്തോഷം പങ്കുവയ്ക്കാനായിരുന്നു എത്തിയത്.
മോഹൻലാൽ- സഞ്ജയ് ദത്ത് കൂടിക്കാഴ്ചയും ചിത്രങ്ങളും കഴിഞ്ഞ വർഷം ദീപാവലിക്ക് മുന്നോടിയായുള്ള സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. മോഹൻലാലിനെ ദീപാവലിക്ക് സഞ്ജയ് ദത്തും, ഭാര്യ മാന്യതയും കുട്ടികളും ചേർന്നായിരുന്നു വരവേറ്റത്. ഒപ്പം മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയും അന്നും ഉണ്ടായിരുന്നു.
തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ 2020ലെ ചിത്രങ്ങൾ മോഹൻലാൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകർ ഈ കൂടിക്കാഴ്ചയുടെ വിവരം പുറത്തറിയുന്നത്. കൂടാതെ സഞ്ജയ്ദത്തിന്റെ ഭാര്യ മാന്യത അവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ സമീറും ചിത്രങ്ങളും വീഡിയോയും പങ്കിട്ടു.
2020ലെ ആ കൂടിക്കാഴ്ചയിൽ നടന്ന രസകരമായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. മോഹൻലാൽ എന്ന ഗായകന്റെ പ്രതിഭ ആസ്വദിക്കാനുള്ള അവസരം കൂടി അന്ന് സഞ്ജയ് ദത്തിന് ലഭിക്കുകയുണ്ടായി. 'ബോബി' എന്ന ബോളിവുഡ് സിനിമയിലെ 'മേം ഷായർ തോ നഹീ' എന്ന് ഋഷി കപൂർ ഗാനമാണ് മോഹൻലാൽ അന്ന് ആലപിച്ചത്. ഈ ആഘോഷവേളയിൽ അല്ല എങ്കിലും ഒരിക്കൽ മോഹൻലാൽ പാടിയ ഗാനം സ്ക്രീനിൽ ആസ്വദിക്കുന്ന സഞ്ജയ്ദത്തിന്റെ വീഡിയോ ആണ് പുറത്തുവന്നത്.