മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ബാലു വർഗീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്തുപ്പൊട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനെ തേടി കൈനിറയെ അവസരങ്ങളായിരുന്നു മലയാള സിനിമ മേഖലയിൽ നിന്ന് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ വിവാഹരാത്രിയില്‍ സുഹൃത്തുക്കൾ നൽകിയ സർപ്രൈസിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
ഹണീബീ മുതലാണ് ആസിഫ് ഇക്കയുമായി സൗഹൃദത്തിലാകുന്നത്. ഇപ്പോള്‍ ഞങ്ങളൊരു കുടുംബം പോലെയാണ്. ഇക്കയുടെ ഭാര്യ സമയാണ് എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നതും എല്ലാവരുമായും വൈബ് നിലനിര്‍ത്തുന്നതും.അലീനയ്ക്കായി ഒരു ബേബി ഷവര്‍ ഒരുക്കിയിരുന്നു. സംസ്ഥാനത്ത് പുറത്തുള്ള അലീനയുടെ സുഹൃത്തുക്കളെ പോലും കൊച്ചിയിലെത്തിച്ചു. ഡ്രസ്സുകള്‍ പോലും അവളുടെ ഇഷ്ടം മനസിലാക്കി ഡിസൈന്‍ ചെയ്യിച്ചു.
അലീനയ്ക്കത് വലിയ സര്‍പ്രൈസ് ആയിരുന്നു. അതുപോലെ തന്നെയാണ് അര്‍ജുന്‍ അശോകും ഭാര്യ നിക്കിയും. പിന്നെ ഗണപതി, മൃദുല്‍ അങ്ങനെ ഞങ്ങളുടേത് മാത്രമായി ഒരു ഗ്യാങ്ങുണ്ട്. എന്റെയും അലീനയുടെയും വിവാഹം കഴിഞ്ഞ രാത്രി തന്നെ ഞങ്ങള്‍ എല്ലാവരും ഗോവയ്ക്ക് ട്രിപ്പ് പോയി. ട്രെയിനില്‍ കയറിയപ്പോള്‍ കൂപ്പ മണിയറ പോലെ അലങ്കരിച്ചിരിക്കുന്നു. അതിനു പിന്നിലും സമയും നിക്കിയുമായിരുന്നു എന്നും ബാലു പറയുന്നു. എലീനയ്ക്കും ബാലുവിനും ഏപ്രിൽ 1 ന് ആയിരുന്നു ആൺകുഞ്ഞ് പിറന്നത്. സന്തോഷ വാർത്ത ആരാധകരുമായി നടൻ തന്നെയായിരുന്നു പങ്കുവച്ച് എത്തിയത്.