Latest News

നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം

Malayalilife
നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ ലോകം

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ബാല. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നടന്‍ ബാലയുടെ പിതാവും സംവിധായകനും നിര്‍മ്മാതാവുമായ ഡോ. ജയകുമാര്‍ അന്തരിച്ചു എന്നുള്ള വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 72 വയസ്സായിരുന്നു.  പിതാവിന്റെ മരണവിവരം ബാല തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി അറിയിച്ചത്. വികാര നിർഭരമായ കുറിപ്പാണ് അച്ഛന്റെ മരണ വാർത്ത പങ്കുവെച്ച്  ബാല രേഖപ്പെടുത്തിയത്.

ഞാൻ ഒരു നടനാകാൻ ഒരു കാരണം എന്റെ പിതാവാണെന്നും എന്നിലെ കലയെ തിരിച്ചറിഞ്ഞത് അച്ഛനാണെന്നും ബാല പറയുന്നു. അദ്ദേഹം മരിക്കുന്ന നിമിഷത്തിന് തൊട്ടുമുൻപും അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച്അന്വേഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എന്റെ പ്രിയപ്പെട്ട എല്ലാവരോടും എന്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുവെന്നു ബാല കുറിപ്പിലൂടെവ്യക്തമാക്കുകയും  ചെയ്തിട്ടുണ്ട്. നിരവധി പേരാണ് അദ്ദേഹത്തിന് അദരാജ്ഞലികൾ അർപ്പിച്ചത്.

പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ. ജയകുമാര്‍. നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമാകുകയും ചെയ്തിട്ടുണ്ട്. ചെന്താമരയാണ്  അദ്ദേഹത്തിന്റെ ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര. മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്.

Actor Bala father director dr jaya kumar passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES