പതിവു തെറ്റാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ആനിയും ചിപ്പിയും, ജലജയും; വീട്ടില്‍ പൊങ്കാലയിട്ട് സുരേഷ് ഗോപിയും രാധികയും; ആദ്യമായി പൊങ്കാലയിടാനെത്തി മഞ്ജു സുനിച്ചന്‍;  ദൃശ്യങ്ങള്‍ സഹിതം കുറിപ്പുമായി അഭയയും; ജനപ്രിയ സീരിയല്‍ നായികമാരടക്കം പൊങ്കാല ആഘോഷമാക്കി താരങ്ങളും

Malayalilife
പതിവു തെറ്റാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ആനിയും ചിപ്പിയും, ജലജയും; വീട്ടില്‍ പൊങ്കാലയിട്ട് സുരേഷ് ഗോപിയും രാധികയും; ആദ്യമായി പൊങ്കാലയിടാനെത്തി മഞ്ജു സുനിച്ചന്‍;  ദൃശ്യങ്ങള്‍ സഹിതം കുറിപ്പുമായി അഭയയും; ജനപ്രിയ സീരിയല്‍ നായികമാരടക്കം പൊങ്കാല ആഘോഷമാക്കി താരങ്ങളും

റ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ സിനിമാ സീരിയല്‍ താരങ്ങള്‍. ചിപ്പി, ആനി, ജലജ, കൃഷ്ണപ്രഭ, അമൃത നായര്‍, ഉമ നായര്‍ തുടങ്ങിയ താരങ്ങളെല്ലാം ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാല അര്‍പ്പിക്കാനെത്തി. ആനിയും സുരേഷ് ഗോപിയും അടക്കം  സ്വന്തം വീട്ടിലാണ് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചത്.

സുരേഷ് ഗോപിയും ഭാര്യ രാധികയും സ്വന്തം വീട്ടിലാണ് പൊങ്കാല അര്‍പ്പിച്ചത്. സ്ഥിരമായി പൊങ്കാല സ്വന്തം വീട്ടില്‍ തന്നെയാണ് സുരേഷ് ഗോപിയും ഭാര്യയും ഇടാറുള്ളത്. ഇതിന്റെ ചിത്രം തന്റെ ഫേസ്ബുക്കില്‍ സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്. 
       
ആദ്യമായി പൊങ്കാല ഇടാന്‍ കഴിഞ്ഞതിന്റെ സന്തോഷം  മഞ്ജു സുനിച്ചനും പങ്ക് വച്ചു.'ദേവി മഹാമായേ.. ആറ്റുകാലമ്മക്ക് എന്റെ ആദ്യ പൊങ്കാല..'', ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മഞ്ജു കുറിച്ചു. ദേവിയുടെ അനുഗ്രഹം ചേച്ചിക്ക് എന്നുമുണ്ടാകുമെന്ന് കമന്റിലൂടെ ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

ഗായികയായ അഭയ ഹിരണ്മയി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. ആദ്യമായിട്ടല്ല പൊങ്കാല ഇടുന്നതെന്ന് പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.

അഭയയുടെ കുറിപ്പ് ഇങ്ങനെ:'സര്‍വ്വ ചരാചരങ്ങള്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോള്‍ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തു വീട്ടിലെ സഹീറിക്കയാണ് ''പൊങ്കാലക്ക് പോകാന്‍ ഇങ്ങു എറണാകുളത്തു നിന്ന് പുറപ്പെടുമ്പോള്‍ വര്‍ക്കിന്റെ തിരക്കുകാരണം ചൂട്ടും കൊതുമ്പും ഒക്കെ കിട്ടാന്‍ പ്രയാസപെട്ടപ്പോള്‍ സ്വന്തം പറമ്പില്‍ നിന്ന് അതെല്ലാം പെറുക്കി രാത്രി വീടിന്റെ മുറ്റത്തു കെട്ടി വെച്ചിട്ടുണ്ടായിരുന്നു അദ്ദേഹം.

ഈ പൊങ്കാലയോക്കെ എപ്പോഴാണ് ഒരു പാര്‍ട്ടിയുടേയോ ഒരു മതവിശ്വാസത്തിന്റെയൊക്കെ മാത്രം ഭാഗം ആയി മാറുന്നത്? ഞങ്ങളൊക്കെ സ്്കൂളിലും കോളേജില്‍ കൊണ്ട് പോകാന്‍ മാത്രം പൊങ്കാല പായസവും ,തെരലിയും മണ്ടപ്റ്റും ഉണ്ടാകുന്നതു തന്നെ ,അത് കഴിക്കാന്‍ ജാതി മത ഭേദം ഇല്ലാതെ അടികൂടുന്ന കൊറേ സുഹൃത്തുക്കളും. ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ എല്ലാവരുടെയുമായി മാറണം. അത് അങ്ങനെയായിരുന്നു..'', അഭയ വീഡിയോയോടൊപ്പം കുറിച്ചു.

ഏഷ്യാനെറ്റ് ജനപ്രിയ സീരിയലുകളായ കുടുംബവിളക്ക്, ഗീതാഗോവിന്ദം, കാതോട് കാതോരം, മൗനരാഗം, ചന്ദ്രകയിലലിയുന്നു ചന്ദ്രകാന്തം, പത്തരമാറ്റ് തുടങ്ങിവയിലെ സ്ത്രീ കഥാപാത്രങ്ങളൊത്ത് ചേര്‍ന്ന് ആറ്റുകാല്‍ പൊങ്കാല ഒരുമിച്ചിട്ടു ഗീതു, പ്രിയ, ഗൗരി, മീനു, പ്രഭാവതി, അളകനന്ദ, കല്ല്യാണി, നന്ദ, ജലജ, അഞ്ജലി തുടങ്ങി പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് കഥാപാത്രങ്ങളെല്ലാം പങ്കുചേര്‍ന്ന് പെങ്കാലയുടെ ഭാഗമായതും ശ്രദ്ധ നേടി.

Read more topics: # പൊങ്കാല
ACTRESS ATTUKAL PONGALA

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES