മലയാള സിനിമ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായ ഹൃദയം. നടി അന്നു ആന്റണിയും മികച്ച ഒരു കഥാപാത്രത്തെ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും നായികമാരായി എത്തിയ ഹൃദയത്തിൽ അവതരിപ്പിച്ചിരുന്നു. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് വിനീത് ശ്രീനിവാസൻ തന്നെ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിരവധി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണു മെരിലാൻഡ് എന്ന പ്രശസ്ത ബാനറിൽ ഒരു സിനിമ വരുന്നത് എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇപ്പോൾ ഹൃദയത്തെ കൊളുത്തി വലിച്ച ഒരു കഥാപാത്രമാണ് അന്നു ആന്റണി അവതരിപ്പിച്ച മായ എന്ന കഥാപാത്രമെന്ന് സോഷ്യൽ മീഡിയ പറയുന്നു. അരുൺ എന്ന നായകന് ദർശന എന്ന് പഴയ കാമുകിയോട് ഉള്ള വാശിയുടെ ബലിയാടാണ് മായ. ജീവിതത്തിൽ മറന്നു പോകുന്ന ഒരു ഉപഭോഗവസ്തു ആയി മാറുന്ന ആയിരം മായമാരുടെ പ്രതിനിധിയാണ് മായ എന്ന് അഭിജിത്ത് ഗോപകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
അഭിജിത്ത് ഗോപകുമാർ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
മായയുടെ ഹൃദയം
ഹൃദയം സിനിമ കണ്ടവർ മുഴുവൻ അരുൺ നിത്യ ജോടികളുടെ കുടുംബ ജീവിതവും, ഒന്നിക്കാൻ പറ്റാതെ പോയ അരുൺ ദർശന ജോഡികളുടെ പ്രണയവും ആണ് എപോഴും പറയുന്നത്. എന്നാൽ ഇവരുടെ അത്ര പ്രാധാന്യം കൊടുക്കാതെ പോയി എങ്കിലും വളരെ ടച്ചിങ് ആയ ഒരു കഥാപാത്രം ആയിരുന്നു മായ എന്ന കഥാപാത്രം.
മുടി അഴിച്ചിട്ടു പൊട്ട് വച്ച് മലയാളി പയ്യൻമാരെ വീഴ്ത്തുന്ന ദർശനയും ആദ്യ കാഴ്ചയിൽ പ്രണയം തോന്നിക്കുന്ന നിത്യയും സിനിമാ മെറ്റീരിയൽ ആണ് എന്നാല് മായ എന്ന പെൺകുട്ടി വളരെ റിയലിസ്റ്റിക് ആയി തോന്നി. സ്നേഹത്തിന്റെ അങ്ങേ അറ്റത്തെ അവസ്ഥയിൽ അരുണിനെ സ്നേഹിച്ച ദർശനയെയും അവനെ കൈവിടാതെ സ്വന്തം ആക്കിയ നിത്യയെയും ആണ് സിനിമയിൽ പ്രധാനം ആയി പറയുന്നത് എങ്കിലും ജീവിതത്തിൽ മറന്നു പോകുന്ന ഒരു ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരിൽ ഒരാളെ കൂടി നമ്മുക്ക് കാണാൻ പറ്റി.
അരുൺ എന്ന നായകന് ദർശന എന്ന് എക്സ് കാമുകിയോട് ഉള്ള വാശിക്ക് ബലി ആയവൾ ആണ് മായ…. അരുൺ പ്രണയിക്കാത്ത അവന്റെ പ്രണയിനി. ദർശനയുടെ മുമ്പിൽ ആളാകാൻ അവൻ തിരഞ്ഞെടുത്ത ഒരുത്തി. സീനിയർ ആയതു കൊണ്ട് അവനെ വെറുപ്പിക്കാൻ കഴിയാതെ അവൾക്ക് സകലതും സഹിക്കേണ്ടി വന്നു. കേദാറും ആയി ദർശനക്ക് അടുപ്പം ഉണ്ടെന്ന് അറിയുമ്പോൾ അതിന്റെ ദേഷ്യം പോലും മായയോട് മറ്റൊരു രീതിയിൽ അവൻ കാണിക്കാൻ പോകുന്നു.
മായയുടെ കഥയും വളരെ പ്രധാനം ആണ് ഇന്നത്തെ കാലത്ത് ഉപയോഗിക്കപെടുന്ന ഒരുപാട് മായമാർ നമ്മുക്ക് ചുറ്റും ഉണ്ടു. ദർശനയേ സ്നേഹിച്ച പോലെ നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ അരുൺ മിണ്ടാതെ നിൽകുന്ന രംഗം. അത് മായക്ക് എന്ത് വേദന നൽകി എന്ന് പറയാൻ പറ്റില്ല.
അച്ഛൻ മരിച്ചു കിടക്കുന്ന അവസ്ഥ കൂടി ആണ്. എന്നിട്ടും അവള് ധൈര്യം ആയി ഒരു തീരുമാനം എടുത്തു. ബ്രേക്ക് അപ്പ് കണ്ട് സന്തോഷം തോന്നിയ നിമിഷം. എനിക്ക് ആരും ഇല്ലാ നീ എന്നെ സ്നേഹിക്കു എന്നവൾ കെഞ്ചിയില്ല. സ്വയം അവള് ആ ബന്ധ(ന)ത്തിൽ നിന്നും മുക്ത ആയി.
മായയുടെ അവസ്ഥയിൽ കൂടി പോയ പലരും സ്വന്തം ജീവൻ കളഞ്ഞിട്ട് ഉണ്ടാകും. എന്നാല് മായ അതിനെ അതിജീവിച്ചു. പുതിയ ജീവിതം ജോക്ക് ഒപ്പം തുടങ്ങി ഹൃദയം മായയുടെ കൂടെ ആണെന്നായിരുന്നു ആ കുറിപ്പ്