വിദേശഭാഷചിത്ര വിഭാഗത്തില്‍ ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്ത ചിത്രമാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018 എവരിവണ്‍ ഈസ് എ ഹീറോ'. ചിത്രം ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രധാന തിയേറ്റര്‍ റിലീസായി തെക്കേ അമേരിക്കയില്‍ പ്രദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ്.
തെക്കേ അമേരിക്കയിലെ 400ല്‍ പരം സ്‌ക്രീനുകളിലാണ് 2018 റിലീസാകുന്നത്. വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിംസും എം.ബി ഫിലിംസിന്റെ മാര്‍സെലോ ബോന്‍സിയും തമ്മിലുള്ള സുപ്രധാന കരാറിലൂടെയാണ് ഇത് സാധ്യമായത്.
ദുബായ് ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പിന്റെ സിനിമാ വില്‍പന വിഭാഗമായ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കാണ് '2018' സിനിമയ്ക്കു തെക്കേ അമേരിക്കയിലേക്കുള്ള പ്രദര്‍ശനം സാധ്യമാക്കിയത്. ഓസ്‌കര്‍ നോമിനേഷന്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി അമേരിക്കയില്‍ തിരക്കിലാണ് സംവിധായകന്‍ ജൂഡ് അന്താണി ജോസഫ്. നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും കൂടെയുണ്ട്.
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളീ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.