ബോക്‌സോഫീസില്‍ ചരിത്രമെഴുതി ജൂഡ് ആന്തണി ചിത്രം '2018 Everyone Is A Hero'. ആഗോളതലത്തില്‍ ബോക്‌സോഫീല്‍ നിന്ന് 150 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രമെന്ന് നേട്ടം '2018' സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് മൂന്ന് വാരം പിന്നിടുമ്പോഴാണ് ഈ ചരിത്ര നേട്ടം.
സിനിമ ട്രാക്കിങ് പേജുകളാണ് ചിത്രം 150 ക്ലബ്ബില്‍ കയറിയ വിവരം അറിയിക്കുന്നത്. പുലിമുരുകന്റെ ലൈഫ് ടൈം കളക്ഷനെ 2018 നേരത്തെ മറികടന്നിരുന്നു. 150 കോടി നേട്ടത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കുമെന്നാണ് സിനിമ ട്രാക്കര്‍മാര്‍ പറയുന്നത്.
കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്, നരെയ്‌ന്, ലാല്, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
അതേസമയം മലയാള പതിപ്പിന് ഒപ്പം ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും മികച്ച പ്രതികരണമാണ് നേടുന്നത്.