ജൂഡ് ആന്റണി ഒരുക്കിയ കേരളം കണ്ട മഹാപ്രളയം തിയേറ്ററില്‍ വിജയകരമായി മുന്നേറുമ്പോള്‍തമിഴകം ഈ സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായാണ് അഭ്യൂഹങ്ങള്‍. തമിഴിലെ മുന്‍നിര നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്മെന്റ്സ് 2015ലെ ചെന്നൈ വെളളപ്പൊക്കം പ്രമേയമാക്കി ചിത്രം റീമേക്ക് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിമ്പു, ജയം രവി, കാര്‍ത്തി, ധനുഷ് തുടങ്ങിയവരാകും താരനിരയില്‍ ഉണ്ടാകുകയെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മലയാളത്തില്‍ റിലീസ് ചെയ്ത് 2018 ആറ് ദിവസം പിന്നിട്ട പ്രദര്‍ശനം കേരള ബോക്‌സ് ഓഫീസില്‍ 20 കോടി രൂപയാണ് ഇതുവരെ നേടിയത്. കേരളം കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ കഥ പ്രേക്ഷകര്‍ ഏറ്റെടുത്ത കാഴ്ചയാണ് സംസ്ഥാനത്തെ തിയേറ്ററുകളില്‍ മുഴുവന്‍.
അതേസമയം, 2018 , മെയ് 12ന് തെല്ലുങ്ക്, തമിഴ്,കന്നഡ,ഹിന്ദി, ഭാഷകളില്‍ ചിത്രം രാജ്യവ്യാപകമായി റിലീസിനെത്തുന്നുണ്ട്.