മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇസഹാഖ് ആണ്. ഏപ്രില്‍ ബേബിയാണ് ഇസഹാഖ്. കഴിഞ്ഞയാഴ്ചയായിരുന്നു കുഞ്ഞു ഇസഹാഖിന്റെ ജന്മദിനം. ഇപ്പോളിതാ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്ക് വച്ച് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍
മകന്റെ ആറാം ജന്മദിനം പൈറേറ്റ് തീമിലായിരുന്നു.കടല്‍കൊള്ളക്കാരുടെ വേഷത്തിലെത്തിയ ചാക്കോച്ചന്റെയും ഇസുവിന്റെയും ചിത്രങ്ങള്‍ ശ്രദ്ധ കവരും.ചാക്കോച്ചന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, രമേഷ് പിഷാരടി എന്നിവരും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഇസുവിന്റെ ഓരോ പിറന്നാളുകളും വളരെ കളര്‍ഫുള്‍ തീമിലാണ് ചാക്കോച്ചനും പ്രിയയും ആഘോഷിക്കാറുള്ളത്.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് എത്തിയ കണ്‍മണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചന്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.