നടനും സംവിധായകനുമായ ജോര്‍ജ് കോര വിവാഹിതനാകുന്നു. മോഡല്‍ ആയ ഗ്രേസ് സക്കറിയ ആണ് വധു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ വഴി ഇരുവരും ആരാധകര്‍ക്കായി പങ്കുവച്ചു.
എഴുത്തിലൂടെ സിനിമാ ജീവിതം തുടങ്ങി പിന്നെ അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും മാറിയ വ്യക്തിയാണ് ജോര്‍ജ്. 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' യ്ക്കായി അല്‍ത്താഫ് സലിമിനൊപ്പം തിരക്കഥകൃത്തായും ഡൗണ്‍സിന്‍ഡ്രോം ബാധിച്ച ഗോപീകൃഷ്ണന്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച 'തിരികെ' എന്ന ചിത്രത്തിലൂടെ സംവിധായകനായും പ്രേക്ഷകര്‍ക്കുമുന്നിലെത്തി. 2023ല്‍ പുറത്തിറങ്ങിയ 'തോല്‍വി എഫ്എസി' എന്ന ചിത്രവും ജോര്‍ജ് കോര സംവിധാനം ചെയ്തു.
'പ്രേമ' ത്തിലൂടെ സിനിമയിലെത്തിയ താരം 'ജാനകി ജാനേ', 'മുകുന്ദനുണ്ണി അസോസിയേറ്റ്സ്', 'ക്രിസ്റ്റി' തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി.