യുവ താരമായി നമ്മുക്ക് മുന്നിലെത്തിയ നടനാണ് നിവില്‍പോളി. തനിക്ക് മുന്നിലെത്തിയ എല്ലാ വേഷങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ച നടനാണ് മലയാളികളുടെ യുവതാരം നിവിന്‍പോളി. നിവിന്റെ ഏറ്റവും പുതിയ ചിത്രം മൂത്തോന്‍ ആണ് ഇപ്പോള്‍ എല്ലാവരും ചര്‍ച്ചചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ ആവേശത്തിലാണ് ആരാധകര്‍. ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ എത്തുന്ന മൂത്തോനില്‍ വേറിട്ട കഥാപാത്രമാണ് നിവിന്‍ ചെയ്യുന്നത്.
ചിത്രീകരണം പൂര്‍ത്തിയാക്കി ഏറെ മാസങ്ങള്‍ പിന്നിട്ട ചിത്രം തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന്‍ ചിത്രീകരിച്ചത്. വെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടി. ചിത്രത്തിന്റെ ടീസര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു
ചില ഫാന്റസി രംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് മൂത്തോന്‍. ലക്ഷദ്വീപുകാരനായ ആലിക്കോയ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. രാജീവ് രവിയാണ് ഛായാഗ്രാഹകന്‍. ലക്ഷദ്വീപിലെ ജസരി മലയാളത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിന്‍ നടത്തി.