ചരിത്ര പുരുഷനാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍; കുഞ്ഞാലിമരയ്ക്കാറിന്റെ സെറ്റില്‍ ജോയിന്‍ ചെയ്‌തെന്ന് അറിയിച്ച് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Malayalilife
 ചരിത്ര പുരുഷനാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍; കുഞ്ഞാലിമരയ്ക്കാറിന്റെ സെറ്റില്‍ ജോയിന്‍ ചെയ്‌തെന്ന് അറിയിച്ച് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പൃഥിരാജ് ഒരുക്കുന്ന ലൂസിഫറിലെ മോഹൻലാലിന്റെ ഷൂട്ട് തീർന്നിട്ട് അധിക ദിവസങ്ങൾ ആയിട്ടില്ല. ചിത്രത്തിലെ ലാലേട്ടന്റെ ഭാഗങ്ങൾ ചിത്രീകരിച്ച് തീർന്നതോടെ നടന് നന്ദി പറഞ്ഞ് കൊണ്ട് പൃഥി ഇട്ട പോസ്റ്റ് ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ സ്്റ്റീഫൻ നെടുംപള്ളിയെന്ന രാഷ്ട്രീ പ്രവർത്തകന്റെ റോൾ അഴിച്ച് മാറ്റിയ നടൻ നേരെ എത്തിയിരിക്കുന്നത് ചരിത്രപുരുഷനാകാൻ ആണ്. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ട് ഒരുമിക്കുന്ന ഇതിഹാസ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റിൽ മോഹൻലാൽ ജോയിൻ ചെയ്തു.

ഇതിഹാസപുരുഷൻ കുഞ്ഞാലി മരയ്ക്കാര്റായി മോഹൻലാൽ എത്തുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഭാഗമായതായി മോഹൻലാൽ ഫേസ്‌ബുക്ക് വഴി അറിയിച്ചു.ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാർ ഒരുങ്ങുന്നത്. ആശിർവാദിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയിന്മെന്റുമാണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർമാർ.

പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ കുഞ്ഞാലി മരക്കാരിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാർ ഒന്നാമനായി മധുവാണ് വേഷമിടുന്നത്.സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകും.

സിനിമയുടെ ചിത്രീകരണം ഡിസംബർ ഒന്നിന് ഹൈദരാബാദിലെ റാമോജി ഫിലിം സ്റ്റുഡിയോയിൽ ആരംഭിച്ചിരുന്നു ബാഹുബലിക്ക് സെറ്റൊരുക്കിയ സാബു സിറിളാണ് ചിത്രത്തിന്റെ കലാ സംവിധാനമൊരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Read more topics: # Mohanla,# l Facebook post,# Kunjali Maraykar
Mohanlal Facebook post on joined in Kunjali Maraykar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES