Latest News

അന്യോന്യം മാലയിട്ടും കേക്ക് മുറിച്ചും താരദമ്പതിമാര്‍; ലാലേട്ടന്റെയും സുചിത്രയുടെയും വിവാഹ വാര്‍ഷികാഘോഷ ചിത്രങ്ങള്‍ കാണാം

Malayalilife
 അന്യോന്യം മാലയിട്ടും കേക്ക് മുറിച്ചും താരദമ്പതിമാര്‍; ലാലേട്ടന്റെയും സുചിത്രയുടെയും വിവാഹ വാര്‍ഷികാഘോഷ ചിത്രങ്ങള്‍ കാണാം

ഴിഞ്ഞ ദിവസമാണ് മോഹന്‍ലാലും സുചിത്രയും തങ്ങളുടെ മൂപ്പത്തിയൊന്നാമത്തെ വിവാഹവാര്‍ഷികം ആഘോഷിച്ചത്. 1988-ലാണ് ഇരുവരും വിവാഹിതരായത്. തങ്ങളുടെ വിവാഹവാര്‍ഷിക ദിനത്തില്‍ സുചിത്രയ്‌ക്കൊപ്പമുളള ഒരു ചിത്രം താരം പങ്കുവച്ചിരുന്നു. സുചിത്രയുടെ പിന്തുണയെക്കുറിച്ച് ലാലേട്ടന്‍ എല്ലായ്പ്പോഴും വാചാലനാവാറുണ്ട്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിക്കുന്നതിന് മുന്‍പ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് അദ്ദേഹത്തിന് കത്തെഴുതുമായിരുന്നു സഹോദരിയെന്നും അക്കാര്യത്തെക്കുറിച്ച് തങ്ങള്‍ക്ക് പോലും അറിയുമായിരുന്നില്ലെന്നും സഹോദരനായ സുരേഷ് ബാലാജി പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. ആരാധകരും ഇതാഘോഷമാക്കി മാറ്റിയിരുന്നു. എന്നാലിപ്പോള്‍ കേക്ക് മുറിച്ചും അന്യോന്യം മാലയിട്ടും വിവാഹവാര്‍ഷികം ആഘോഷിക്കുന്ന താരദമ്പതികളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കയാണ്. 

അന്യോന്യം മാലയണിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലിന്റെയും സുചിത്രയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേക്കിന് മുകളിലും ഇവരുടെ ചിത്രങ്ങളുണ്ട്.ജാതകപ്പൊരുത്തമില്ലെന്ന് ജോത്സ്യന്‍ വിധിയെഴുതിയ ജാതകമായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയുടേതും. എന്നാല്‍ ഈ തീരുമാനത്തെ അവഗണിച്ച് വിവാഹവുമായി മുന്നോട്ട് നീങ്ങുകയായിരുന്നു. മോഹന്‍ലാലും സുചിത്രയും ഒരുമിച്ചുളള  ചിത്രങ്ങള്‍ കണ്ട് മക്കള്‍ എവിടെയാണെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ കഴിഞ്ഞ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അച്ഛന്റെയും അമ്മയുടെയും സന്തോഷത്തില്‍ പങ്കുചേര്‍ന്ന് പ്രണവ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുടുംബ സുഹൃത്തായ സമീര്‍ ഹംസ, സംവിധായകനും സന്തത സഹചാരിയുമായ പ്രിയദര്‍ശന്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ലൂസിഫര്‍ റിലീസ് ചെയ്തതിന് പിന്നാലെയായി മോഹന്‍ലാലും സുചിത്രയും അമേരിക്കയിലേക്ക് പോയിരുന്നു. അവധിയാഘോഷം കഴിഞ്ഞതിന് പിന്നാലെ പുതിയ സിനിമയായ ഇട്ടിമാണിയിലേക്കാണ് അദ്ദേഹം ജോയിന്‍ ചെയ്തത്.

 

Mohanlal and Suchithra wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES