Latest News

പ്രജ സിനിമയിലെ ഗാനത്തിന് ലാലേട്ടന്റെ കിടിലന്‍ ഡാന്‍സ്..!!!; 'ഒന്നാണ് നമ്മള്‍' സ്‌റ്റേജ് ഷോയിലെ റിഹേഴ്‌സല്‍ വീഡിയോ വൈറലാകുന്നു

Malayalilife
topbanner
പ്രജ സിനിമയിലെ ഗാനത്തിന് ലാലേട്ടന്റെ കിടിലന്‍ ഡാന്‍സ്..!!!; 'ഒന്നാണ് നമ്മള്‍' സ്‌റ്റേജ് ഷോയിലെ റിഹേഴ്‌സല്‍ വീഡിയോ വൈറലാകുന്നു

പ്രജയിലെ പാട്ടിനൊപ്പം ചുവട് വച്ച് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും ഇനിയയും.പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാനും പുനർനിർമ്മാണ പ്രവർത്തനങ്ങളിലേക്കുള്ള ഫണ്ട് കണ്ടെത്താനുമായി താരസംഘടനയായ എഎംഎംഎ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിൽ നിന്നുള്ള വീഡിയോയാണ് ഇന്നലെ മുതൽ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുന്നത്

'വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി..' കേട്ടിരിക്കെ ആർക്കുമൊന്നു ഡാൻസ് ചെയ്തുനോക്കാൻ തോന്നുന്ന അടിപ്പൊളി പാട്ടിനൊപ്പമാണ് ഇരുവരും ചുവടുകൾ വെക്കുന്നത്.ഫ്‌ളെക്‌സിബിൾ ആയ ചുവടുകളോടെ ആസ്വദിച്ച് ഡാൻസ് ചെയ്യുകയാണ് വീഡിയോയിൽ മോഹൻലാൽ. മോഹൻലാൽ നായകനായ 'പ്രജ' എന്ന ചിത്രത്തിലെ 'ചന്ദനമണി സന്ധ്യകളുടെ നടനം തുടരുക...' എന്ന ഗാനത്തിന്റെ അനുപല്ലവി വരികളാണ് വീഡിയോയുടെ ബാക്ക്ഗ്രൗണ്ടാകുന്നത്.

വീഡിയോയിലെ താരത്തിന്റെ ഫ്‌ളെക്‌സിബിളിറ്റിയെ പ്രശംസിക്കുകയാണ് ആരാധകർ വീഡിയോയ്ക്ക് താഴെ. ഒന്നര ലക്ഷത്തിലേറെ പേരാണ് ഫിലിമി ചട്ണി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.ഡിസംബർ 7 ന് അബുദാബിയിലാണ് 'ഒന്നാണ് നമ്മൾ' എന്ന സ്റ്റേജ് ഷോ സംഘടിപ്പിക്കപ്പെടുന്നത്. മമ്മൂട്ടിയും മോഹൻലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

Read more topics: # Mohanlal,# Onnanu Nammal,# Rehersal videos
Mohanlal Onnanu Nammal Rehersal videos goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES