കേരള പോലീസിന്റെ റോഡ് സുരക്ഷ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ടൊവിനോ തോമസ്, വിജയ് ബാബു എന്നിവരാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. മൈന്‍ഡ് യൂ ആര്‍ ബ്ലോയിങ് എന്ന് പേരിട്ടിരിക്കുന്ന വീഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂക്കയാണ് പുറത്ത് വിട്ടിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുളള സന്ദേശമാണ് മൂന്ന് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ പറയുന്നത്. വ്യത്യസ്തമായ പ്രമേയത്തിലൂടെയാണ് ഇത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
രാത്രിയില്‍ മദ്യപിച്ചു കൊണ്ട് വാഹനം ഓടിക്കുകയും വഴിയില്‍ പോലസിനെ കാണുമ്പോള്‍ വാഹനം മറ്റൊരു വഴിയിലൂടെ തിരിച്ച് രക്ഷപ്പെട്ട് പോകുകയും ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കം. മദ്യപിച്ച് കാറോടിക്കുന്ന ആളായിട്ടാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു എത്തുന്നത്. ഇയാളുടെ പിന്നാലെ എത്തി റോഡ് നിയമങ്ങളെ കുറിച്ചും പൗരനെന്ന നിലയില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും ഓര്‍മപ്പെടുത്തുന്ന ആളായിട്ടാണ് വീഡിയോയില്‍ ടൊവിനോ എത്തുന്നത. യുവതാരം ടോവിനോയും വിജയബാബുവും കഥാപാത്രങ്ങളായതോടെയാണ് വീഡിയോ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്. സമൂഹിക അവബോധം നല്‍കുന്ന നല്‍കുന്ന വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത.് വ്യത്യസ്ത പ്രമേയത്തിലൂടെ സംഭവം പ്രേക്ഷകരില്‍ എത്തിക്കുന്നു എന്നതാണ് വീഡിയോയുടെ പ്രധാന ഹൈലൈറ്റ്. സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വീഡിയോ വൈറലാണ്. റോഡ് നിയമങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും സുരക്ഷയും നിയമങ്ങളും പാലിക്കുകയും ഉറപ്പാക്കുകയും വേണമെന്നും വീഡിയോയിലൂടെ മനസ്സിലാക്കി തരുന്നു.