മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ വൈകുന്നേരം ലുലു മാളില്‍ വച്ച് നടന്നു. ലുലു മാളിന്റെ ആറാമത് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് ഈ ഓഡിയോ ലോഞ്ച് നടന്നത്. കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ അമര്‍ അക്ബര്‍ അന്തോണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷാണ് നിര്‍മ്മിക്കുന്നത്. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ബിജു മേനോനും ആസിഫലിയും ബൈജു മേനോനുമാണ് മൂന്ന് ഷാജിമാരായി വേഷമിടുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക. ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൈഥിലി, രഞ്ജിനി ഹരിദാസ്, കലാഭവന്‍ നവാസ്, ജി. സുരേഷ് കുമാര്‍, ടിനി ടോം, ജാഫര്‍ ഇടുക്കി, ഷഫീക്, അസീസ്, ജഗദീഷ് പ്രസാദ്, സാവിത്രി എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: വിനോദ് ഇല്ലംപിള്ളി. കഥ: ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് നിര്‍വ്വഹിക്കുന്നത്.
തിരക്കഥ: ദിലീപ് പൊന്നന്‍, എഡിറ്റിങ്: ജോണ്‍കുട്ടി.ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്, സിംഗപ്പൂര്‍ , എറണാകുളം, കോഴിക്കോട്്, തിരുവന്തപുരം എന്നിവിടങ്ങിളിലാണ്. ഉര്‍വ്വശി തിയേറ്റേഴ്‌സ് റിലീസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങില്‍ മുഖ്യ അതിഥിയായി എത്തിയ കുഞ്ചാക്കോബോബനാണ്.ചിത്രത്തിലെ നടന്മാരായ ബൈജു സന്തോഷും ആസിഫലിയും നായികയായ നിഖിലയും ചടങ്ങില്‍ ഉണ്ടായിരുന്നു. ബിജുമേനോന്‍ എത്താന്‍ സാധിച്ചില്ല. കട്ടപ്പനയിലെ റിത്വിക് റോഷനിലെ വിഷ്ണു, ഒരു ബോബുകഥയിലെ ബിപിന്‍, എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം തന്നെ ചടങ്ങില്‍ ഉണ്ടായിരുന്നു. വളരെ ആഘോഷത്തോടെയാണ് ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ചിനിടെ ആസിഫ് ഒരു ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തി. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ മൂന്നു പേരില്‍ ഒരാളായി എത്തേണ്ടത് താനായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ആസിഫ് പറഞ്ഞു. അന്ന് അത് സാധിക്കാത്തതിനാലാവാം തന്നെ ഈ ചിത്രത്തില്‍ നായകനാക്കി എടുത്തതെന്നാണ് ആസിഫ് പറഞ്ഞത്.