കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് തമിഴില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് നടി മീര മിഥുന്‍. സംവിധായകനും നടനുമായ ചേരന്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാരോപിച്ച് മീര ബിഗ് ബോസില്‍ കോളിളക്കം സൃഷ്ടിച്ചത് വിവാദമായിരുന്നു. ഇപ്പോളിതാ നടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
നടന്‍ വിജയ്ക്കും മാസ്റ്റര്‍ സിനിമയ്ക്കുമെതിരെയാണ് മീര രംഗത്ത് എത്തിയത്. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ വിജയ്യുടെ ലുക്ക് തന്നെ കോപ്പിയടിച്ചതാണെന്നാണ് താരത്തിന്റെ ആരോപണം.ചുണ്ടില്‍ വിരല്‍ വെച്ച് സൈലന്‍സ് ആംഗ്യം കാണിക്കുന്ന വിജയ്യുടെ പോസ്റ്ററിന് എതിരെയാണ് മീരയുടെ ആരോപണം. സമാന രീതിയിലുള്ള ഒരു ചിത്രവും മീര ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ഈ പോസ് താനാണ് ആദ്യം ചെയ്തത്. മാസ്റ്ററില്‍ കോപ്പിയടിക്കുകയായിരുന്നു 'ആര് ആരെയാണ് കോപ്പി ചെയ്തിരിക്കുന്നത്...2019 ഡിസംബറിലെ കിംഗ്ഫിഷര്‍ റാംപില്‍ നിന്നുള്ള ഫോട്ടോയാണിത്. ഉത്തരം എല്ലാവര്‍ക്കും അറിയാം'' എന്നാണ് ട്വിറ്ററിലെ പോസ്റ്റില്‍ പറയുന്നത്.മാസ്റ്റര്‍ മൂവി പേജ്, മാസ്റ്റര്‍ ഓഡിയോ ലോഞ്ച് എന്നീ ടാഗിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേടെ മീരക്കെതിരെ വിജയ് ആരാധകരും രംഗത്തെത്തി.
പബ്ലിസിറ്റിക്ക് വേണ്ടി എന്തും ചെയ്യുമെന്നും പ്രശസ്തയാവാനാണ് മീര ഇത്തരത്തില്‍ പെരുമാറുന്നതെന്നുമാണ് വിജയ് ആരാധകര്‍ പറയുന്നത്.ഇപ്പോള്‍ ഇതിന് താഴെ വിമര്‍ശനവുമായി വിജയ് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.പബ്ലിസിറ്റിക്കു വേണ്ടി ഇതെല്ലാം ചെയ്യുന്നത് എന്നാണ് ആരാധകരുടെ കമന്റ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ താനും ഇത് ചെയ്തിട്ടുണ്ടെന്നും എനിക്ക് ഇതിന്റെ കോപ്പിറൈറ്റ് കിട്ടുമോ എന്നും ആരാധകര്‍ പരിഹസിക്കുന്നുണ്ട്