കന്നഡയില്‍ നിന്നു മറ്റൊരു പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രം കൂടി തിയറ്ററുകളിലേക്ക്; ധ്രുവ് സര്‍ജ നായകനാകുന്ന 'മാര്‍ട്ടിന്‍'ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം വന്‍ ഹിറ്റാണ്. ഒരു ദിവസത്തിനുള്ളില്‍ 60 മില്യണ്‍ കാഴ്ചയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ടീസര്‍.
അര്‍ജുന്‍ കഥയെഴുതി എ.പി. അര്‍ജുന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മാര്‍ട്ടിന്‍ ധ്രുവ സര്‍ജയെ നായകനാക്കി എത്തുന്ന ചിത്രമാണ്. എ പി അര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാക്കിസ്ഥാന്‍ ജയിലില്‍ തടവിലാക്കപ്പെട്ട നായകന്റെ മാസ് എന്‍ട്രിയോടെയാണ് ടീസറിന്റെ തുടക്കം. ദേശസ്‌നേഹത്തിന്റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്.
വൈഭവി ഷാന്ധില്യ, അന്വേഷി ജയിന്‍, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാര്‍, നികിറ്റിന്‍ ധീര്‍, നവാബ് ഷാ, രോഹിത് പതക് എന്നിവര്‍ അടങ്ങുന്ന വലിയ താര നിര തന്നെ മാര്‍ട്ടിനുണ്ട്. സംഗീതം രവി ബസ്രൂര്‍, മണി ശര്‍മ്മ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ, എഡിറ്റര്‍ കെ എം പ്രകാശ്. സംഘടനം രാമലക്ഷ്മണ.
കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രമിറങ്ങുന്നത്. ഈ വര്‍ഷം തന്നെ ചിത്രം ഉണ്ടാകും. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.